'കൊട്ടിക്കോ.... കൊട്ടിക്കോ...കൊട്ടി കൊട്ടി വഴി തെറ്റി ബിജെപി ഓഫീസിൽ പോയി കയറരുത്...' പെരുമ്പറ കൊട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുകേഷ് എംഎൽഎയുടെ മറുപടി

കഴിഞ്ഞ ദിവസം ഉറങ്ങിക്കിടക്കുന്ന എംഎല്‍എ മുകേഷ് ഉണരണം എന്നാവശ്യപ്പെട്ട് പെരുമ്പറ കൊട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറുപടി നൽകി എംഎല്‍എയുടെ. കൊട്ടിക്കോ, കൊട്ടിക്കോ, കൊട്ടിക്കൊട്ടി വഴി തെറ്റി ബിജെപി ഓഫീസിൽ പോയി കയറരുത് എന്നാണ് മുകേഷ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പരിഹാസരൂപേണ വ്യക്തമാക്കിയത് .
മുകേഷിന്‍റെ വാക്കുകൾ;
കൊട്ടിക്കോ.... കൊട്ടിക്കോ...
കൊട്ടി കൊട്ടി വഴി തെറ്റി
ബിജെപി ഓഫീസിൽ പോയി കയറരുത്.....
ഇന്നലെ എം എൽ എ ഓഫിസിലേക്ക് കൊല്ലത്തെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് സജീവമായി നിൽക്കുന്ന കോൺഗ്രസ് നേതാക്കന്മാരുടെ അറിവില്ലാതെ രണ്ട് ചെണ്ടയുമായി വാർത്തകളിൽ നിറയുന്നതിനായി പൊറാട്ട് നാടകവുമായി വന്നിരുന്നു എന്നും വഴിക്ക് വെച്ച് പടമെടുത്തു പിരിഞ്ഞു എന്നും അറിയാൻ കഴിഞ്ഞു. കഴിഞ്ഞ നാലര വർഷമായി ഒരു പൊതു അവധിയിൽ പോലും അടക്കാതെ രാവിലെ 10 മണിമുതൽ വൈകിട്ടു 5 ചിലപ്പോൾ 6 മണി വരെയും പ്രവർത്തിക്കുന്ന ഓഫിസ് ആണ് എന്റെ ഓഫിസ്. സാധാരണ ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് നിരന്തരം പരിഹാരം കാണുവാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനവും.. മണ്ഡലവുമായി ബന്ധപ്പെട്ട് ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏത് നേതാവുമായി പരസ്യ സംവാദത്തിനു ഞാൻ തയ്യാറാണ് അത് ഏത് കെപിസിസി വൈസ് പ്രസിഡന്റ് ആയാലും സ്വാഗതം....
പിന്നെ ഇപ്പോൾ നടക്കുന്നത് വാവടുക്കുമ്പോൾ ചില ജീവികൾക്ക് അസുഖം വരുന്നത് പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മോഹികൾ പല ഭാഗത്തു നിന്നും വരും നിങ്ങളെ കൊണ്ട് ചുടുചോറ് വാരിക്കാൻ...
പ്രിയ അനുജന്മാരെ നിങ്ങൾ ആരുടേയും ചട്ടുകം ആകരുത് കാരണം ഇനി കേരളത്തിൽ കൂടിയേ നിങ്ങൾ അല്പം ഉള്ളു... മറ്റുള്ളടത്തെല്ലാം അധികാരം മോഹിച്ചു വേരോടെ ബിജെപിയിൽ പോയി നല്ല വെളുത്ത കദറിട്ട് ആരെയെങ്കിലും കാണണം എന്നാഗ്രഹിക്കുമ്പോൾ നിങ്ങളെ എങ്കിലും കാണാമല്ലോ ആ ആഗ്രഹത്തിൽ പറഞ്ഞു പോയതാണ്.....
അതുകൊണ്ട് സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.... നിങ്ങളുടെ വലിയ നേതാക്കന്മാർ എല്ലാം തന്നെ അവരുടെ വലയിൽ ആയി...
എന്ന് ഏറെ സ്നേഹത്തോടെ നിങ്ങളുടെയും കൂടി സ്വന്തം (എം എൽ എ ) എം മുകേഷ്.
https://www.facebook.com/Malayalivartha