കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലെ പള്ളിക്കുളത്തിനു സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലെ പള്ളിക്കുളത്തിനു സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് അപകടം നടന്നത്.
കണ്ണൂര്‍ നഗരത്തിലെ കോഫി ഹൗസ് ജീവനക്കാരനും അഴീക്കോട്് കോലത്തുവയല്‍ സ്വദേശിയുമായ വൈഷ്ണവ് വിനോദ് (22) ആണ് മരിച്ചത്.രാവിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്ന വൈഷ്ണവിന്റെ ബൈക്കില്‍ അമിത വേഗതയില്‍ പുറകില്‍ നിന്നെത്തിയ മത്സ്യലോറിയിടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha