നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ബുദ്ധി പറഞ്ഞുതന്നത് സ്വപ്നാ സുരേഷ് ആണെന്ന് ഇ.ഡിക്ക് മൊഴി നല്‍കി സന്ദീപ് നായര്‍

നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ബുദ്ധി പറഞ്ഞുതന്നത് സ്വപ്നാ സുരേഷ് ആണെന്ന് ഇ.ഡിക്ക് മൊഴി നല്‍കി സന്ദീപ് നായര്‍ . കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിച്ച് തന്നെ സമീപിക്കുന്നത് കെ.ടി റമീസാണ്. അത്തരം സാധ്യത ആലോചിച്ച് താന്‍ ആദ്യം ബന്ധപ്പെട്ട് ഈ കേസിലെ തന്നെ പ്രതിയായ സരിത്തുമായാണ്. എന്നാല്‍ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കൊണ്ടുവരാന്‍ ഒരു കാരണവശാലും കഴിയില്ല എന്ന് സരിത്ത് ഉറപ്പിച്ചുപറഞ്ഞു. അതിന് ശേഷമാണ് സ്വപ്നയുമായി ബന്ധപ്പെടുന്നത്.
സ്വപ്നയാണ്, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി നിത്യേന സാധനങ്ങള്‍ വരുന്നുണ്ടെന്നും, അതുവഴി സ്വര്‍ണം കൊണ്ടു വന്നാല്‍ പരിശോധനയുണ്ടാകില്ലെന്നും പറഞ്ഞത്. ഇത്തരം സാധനങ്ങള്‍ വലിയ പരിശോധനയില്ലാതെയാണ് കൊണ്ടുവരുന്നതെന്നും സ്വപ്ന പറഞ്ഞു. കിലോയ്ക്ക് 45,000 രൂപ എന്നതായിരുന്നു റമീസ് ഓഫര്‍ ചെയ്ത തുക. എന്നാലിത് പറ്റില്ലെന്ന് സ്വപ്ന പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ കൂടി അറിഞ്ഞുകൊണ്ടുള്ള കടത്താണിതെന്നും അദ്ദേഹത്തിന് പണം നല്‍കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഒരു കിലോ സ്വര്‍ണത്തിന് 1000 യു.എസ് ഡോളര്‍ എന്നതായിരുന്നു സ്വപ്നയുടെ ഡിമാന്റ്. കോണ്‍സുല്‍ ജനറലിന് ജര്‍മനിയില്‍ ബിസിനസിനും ദുബായില്‍ വീട് നിര്‍മിക്കാനും പണം വേണമെന്നും സ്വപ്ന പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha