ശബരിമലയില്‍ മണ്ഡല -മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം....

ശബരിമലയില്‍ മണ്ഡല -മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ വിരി വയ്ക്കാന്‍ അനുമതി നല്‍കണം. 15 സീറ്റുകള്‍ വരെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് തീര്‍ത്ഥാടകരുമായി പോകാന്‍ അനുമതി നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇതുള്‍പ്പെടെ, കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ചിലതു ഹൈക്കോടതി തിരുത്തി.
പ്രവൃത്തി ദിവസങ്ങളില്‍ പ്രതിദിനം 1000 ഭക്തര്‍ക്കും, അവധി ദിനങ്ങളില്‍ 2000 പേര്‍ക്കും, മണ്ഡലപൂജ, മകരവിളക്ക് സമയങ്ങളില്‍ 5000 പേര്‍ക്കുമായി ദര്‍ശനം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇങ്ങനെ നിയന്ത്രിക്കുമ്പോള്‍ ദര്‍ശനസമയം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിഗണിക്കണമെന്നും, ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് എണ്ണം പുതുക്കി നിശ്ചയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 28 ന് ചേര്‍ന്ന യോഗം ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും, നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഭക്തര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കരുത്.
ഹൈക്കോടതി പറഞ്ഞത് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിരിവയ്ക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം മാറ്റണം. നിലയ്ക്കല്‍ ബേസ് ക്യാമ്പാണ്. ദൂരെ നിന്ന് രാത്രിയിലെത്തുന്ന ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പോകാനും ദര്‍ശനം കഴിഞ്ഞ് രാത്രിയില്‍ മലയിറങ്ങുന്നവര്‍ക്ക് തങ്ങാനും നിലയ്ക്കലില്‍ സൗകര്യം വേണം.? അന്നദാനം പരിമിതപ്പെടുത്തരുത്. ദൂരസ്ഥലങ്ങളില്‍ നിന്ന് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് മതിയായ ഭക്ഷണം നല്‍കണം. അന്നദാനമെന്ന ആശയം തന്നെ അതാണ്. അന്നദാനത്തിനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കണം.? കഴിഞ്ഞ സീസണില്‍ ഭക്തരുമായെത്തിയ സ്വകാര്യ ചെറുവാഹനങ്ങള്‍ക്ക് പമ്പ വരെ പോകാന്‍ അനുമതി നല്‍കിയിരുന്നു. ഇക്കുറി ഭക്തരുടെ എണ്ണം കുറവായിട്ടും സ്വകാര്യ ചെറു വാഹനങ്ങളെ പമ്പയിലേക്ക് കടത്തി വിടാത്തതെന്താണെന്ന് മനസിലാകുന്നില്ല.? ശബരിമലയിലേക്കുള്ള പ്രവേശനം പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ മുഖേനയാക്കുമ്പോള്‍ ഡ്യൂട്ടിക്ക് എത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും. ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് മറ്റൊരു സംവിധാനം ഉണ്ടാക്കണം.
https://www.facebook.com/Malayalivartha