സര്‍വം തരിപ്പണം... ഒരിക്കലും കണ്ടുപിടിക്കില്ലെന്ന് കരുതി ഐഎഎസ് ബുദ്ധിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബുദ്ധിയും സ്വപ്ന ബുദ്ധിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും അജിത് ഡോവലിന്റെ ചുണക്കുട്ടികള്‍ എല്ലാം മാന്തിയെടുത്തു; 35 ലക്ഷം രൂപ അയക്കുന്നുവെന്ന് ശിവശങ്കറിന്റെ വാട്‌സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന എത്തി

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കരനെ സെഞ്ചുറി അടിക്കുന്ന സമയം കഴിഞ്ഞ് ചോദ്യം ചെയ്തിട്ടും ഒന്നും കിട്ടാതിരുന്നത് ശരിക്കും ബുദ്ധി വര്‍ക്ക് ചെയതതുകൊണ്ടാണ്. തെളിവില്ലാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ തൊടാന്‍ പറ്റുമോ. തെളിവുണ്ടായിട്ടു കൂടി അറസ്റ്റ് ചെയ്യാന്‍ പോയ കസ്റ്റംസിന്റെയടുത്ത് എടുത്ത ശിവശങ്കറിന്റെ ബോധക്കേട് ബുദ്ധി നമ്മള്‍ കണ്ടതാണ്. ഒരു ഐഎഎസ് ബുദ്ധിയായപ്പോള്‍ ഇങ്ങനെ. അപ്പോള്‍ ഈ ഐഎഎസിന്റെ കൂടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലിന്റെ സിഎ ബുദ്ധിയും സ്വപ്നയുടെ പത്താംക്ലാസും ഗുസ്തിയും ബുദ്ധി കൂടിയായാല്‍ പറയേ വേണ്ടല്ലോ.
ഇത്രയൊക്കെ ബുദ്ധി വര്‍ക്ക് ചെയ്തിട്ടും എല്ലാം മാന്തിയെടുക്കുകയാണ് രാജ്യരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞ് വിട്ട ചുണക്കുട്ടികളായ ദേശീയ അന്വേഷണ ഏജന്‍സികള്‍. എന്‍ഫോഴ്‌സ്‌മെന്റിന്റെയും കസ്റ്റംസിന്റേയും ഇരട്ടവെടികളാണ് ഡോവല്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിനെ കുടുക്കിയത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനെ ചോദ്യം ചെയ്തതോടെയാണ്. ആദ്യമൊക്കെ ഒഴിഞ്ഞ് മാറിയപ്പോള്‍ കുടുങ്ങുമെന്ന് കണ്ടതോടെയാണ് വേണുഗോപാല്‍ മണിമണിയായി എല്ലാം പറഞ്ഞത്. ശിവശങ്കര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌ന സുരേഷിന് വേണ്ടി ജോയിന്റ് അക്കൗണ്ട് തുറന്നതെന്നാണ് വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിരിക്കുന്ന മൊഴി. ജോയിന്റ് ലോക്കര്‍ തുറന്ന ശേഷം പണം നിക്ഷേപിച്ചത് അടക്കമുളള കാര്യങ്ങള്‍ മൊഴിയില്‍ വിശദീകരിക്കുന്നുണ്ട്. ലോക്കര്‍ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശിവശങ്കര്‍ സ്വപ്‌ന സുരേഷുമായി തന്റെ വീട്ടിലെത്തിയാണ് പണം കൈമാറിയതെന്നാണ് വേണുഗോപാല്‍ പറയുന്നത്.
പണം കൈമാറിയതിന് ശേഷമുളള ചര്‍ച്ചകളിലും ശിവശങ്കര്‍ സ്വപ്‌നയ്‌ക്കൊപ്പം പങ്കെടുത്തു. സ്വപ്‌ന സുരേഷിനെ വേണുഗോപാലിന് പരിചയപ്പെടുത്തിയ ശേഷം താന്‍ അവിടെനിന്ന് മടങ്ങിയെന്നാണ് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ശിവശങ്കറിന്റെ മൊഴി പൂര്‍ണമായും തളളുകയാണ് വേണുഗോപാല്‍. മുഴുവന്‍ സമയവും ചര്‍ച്ചയില്‍ ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്ന് വേണുഗോപാല്‍ പറയുന്നു.
തനിക്ക് പണമടങ്ങിയ ബാഗ് കൈമാറിയത് സ്വപ്‌ന സുരേഷാണ്. അതിന് മുമ്പ് ശിവശങ്കര്‍ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ 35 ലക്ഷം രൂപ അയക്കുന്നു എന്നകാര്യം പറഞ്ഞിരുന്നു. എന്നാല്‍ മുപ്പത് ലക്ഷം രൂപ മാത്രമാണ് വന്നത്. ലോക്കര്‍ തുറന്ന് പണം നിക്ഷേപിച്ച ശേഷം ശിവശങ്കറിന് താന്‍ വാട്‌സാപ്പ് സന്ദേശം അയച്ചെന്നും തിരികെ അദ്ദേഹം നന്ദി പറഞ്ഞുവെന്നും വേണുഗോപാല്‍ പറയുന്നു.ശിവശങ്കറുമായി ദീര്‍ഘകാലത്തെ ബന്ധമുളളതിനാലാണ് സ്വപ്‌ന സുരേഷില്‍ നിന്ന് ഫീസ് വാങ്ങാതിരുന്നത്. ലോക്കര്‍ ക്ലോസ് ചെയ്യുന്നതിനായി പലവട്ടം വിളിച്ചിരുന്നു. പലതവണയായി അവര്‍ 30 ലക്ഷം രൂപ ലോക്കറില്‍ നിന്ന് എടുത്തിരുന്നു. മൂന്ന് നാല് തവണ താനാണ് ലോക്കര്‍ തുറന്ന് പണമെടുത്ത് സരിത്തിന് കൈമാറിയത്. പൂര്‍ണമായും പണമെടുത്ത ശേഷം ലോക്കര്‍ ക്ലോസ് ചെയ്യാന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. വേണുഗോപാലിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തില്‍ സാക്ഷി പട്ടികയിലാണ് ഉള്‍പ്പടുത്തിയിരിക്കുന്നത്.
സ്‌പേസ് പാര്‍ക്കില്‍ നിയമനം നല്‍കും മുമ്പ് സ്വപ്‌നയുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന സന്ദീപിന്റെ മൊഴിയും വെട്ടിലാക്കുന്നതാണ്. എല്ലാം അറിഞ്ഞുകൊണ്ടാണ് സ്വപ്‌നയ്ക്ക് ശിവശങ്കര്‍ നിയമനം നല്‍കിയത്. യൂണിടാക്ക് തനിക്ക് അഞ്ച് ലക്ഷം രൂപ കമ്മിഷന്‍ നല്‍കിയിട്ടുണ്ടെന്നും സന്ദീപ് നായര്‍ വെളിപ്പെടുത്തി. ലൈഫ് മിഷനില്‍ അഞ്ചു ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനാണെന്നും അദ്ദേഹത്തിനൊപ്പം കോണ്‍സുലേറ്റ് ജനറലിനെ കണ്ടിരുന്നുവെന്നും സന്ദീപ് നായരുടെ മൊഴിയില്‍ പറയുന്നു.
അതേസമയം നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്താന്‍ നിര്‍ബന്ധിച്ചത് സ്വപ്‌നയാണെന്നാണ് സന്ദീപ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ന് നിര്‍ണായക മൊഴിയാണ് നല്‍കിയിരിക്കുന്നത്. പിടിക്കപ്പെടില്ലെന്ന് സ്വപ്‌ന ഉറപ്പ് നല്‍കിയിരുന്നുവെന്നും സന്ദീപ് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇങ്ങനെ ഒളിപ്പിക്കാന്‍ ശ്രമിച്ച നിര്‍ണായകമായ തെളിവുകളാണ് ഇഡി പുറത്തേക്കെടുത്തത്. ഇതോടെ പെട്ടുപോയിരിക്കുകയാണ് ശിവശങ്കര്‍.
"
https://www.facebook.com/Malayalivartha