കടുപ്പിച്ച് എന്‍ഐഎ... തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ ഭീകര ബന്ധം പുകച്ച് പുറത്ത് ചാടിക്കാനൊരുങ്ങി എന്‍ഐഎ; സ്വര്‍ണക്കടത്ത് വൊറുമൊരു സാമ്പത്തിക കുറ്റമായി കണ്ടവര്‍ക്ക് തെറ്റി; ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായുള്ള പ്രതികളുടെ ബന്ധം ചികഞ്ഞെടുത്ത് എന്‍ഐഎ

സ്വര്‍ണക്കടത്തിന്റെ ആദ്യ നാളുകളില്‍ കറുത്ത കോട്ടിട്ട മാഡത്തെപ്പറ്റി ചെറിയ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നീടത് മുങ്ങിപ്പോയി. ആ മാഡത്തിന് അയല്‍ രാജ്യങ്ങളുമായും ഭികര സംഘടനകളുമായും ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. ആ മാഡം കറുത്ത കോട്ടിട്ട സ്വപ്നയാണോയെന്ന് ആരും ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം തന്നെ സ്വപ്നയുടെ പൊളിഞ്ഞ ഒളിച്ചോട്ട കഥയും പുറത്തു വന്നു. സരിത്തിനൊപ്പം പണവുമായി ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലേക്ക് നാടുവിടാന്‍ സ്വപ്ന ശ്രമിച്ചതായി വാര്‍ത്ത വന്നു. പിന്നെ അതും മറഞ്ഞു. ഇപ്പോള്‍ ആ ടാന്‍സാനിയ വീണ്ടും ഉയര്‍ന്നു പൊങ്ങുകയാണ്. അതും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ഇഷ്ട താവളമായ ടാന്‍സാനിയയില്‍ നിന്നും.
നയതന്ത്ര സ്വര്‍ണക്കടത്തിലെ ഭീകരബന്ധം അന്വേഷിക്കാന്‍ മുഖ്യ പ്രതികളായ കെ.ടി. റമീസ്, പി.എസ്. സരിത്ത്, എ.എം. ജലാല്‍ എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. പ്രതികളുടെ ടാന്‍സാനിയ യാത്രകളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റഡിയിലെടുത്തത്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ടാന്‍സാനിയയില്‍ സജീവമാണെന്നും അവിടെ നിന്ന് ആയുധങ്ങള്‍ കടത്തിയ കേസില്‍ റമീസിനു പങ്കുണ്ടെന്നും എന്‍. ഐ. എ കണ്ടെത്തിയിരുന്നു.
ഡോളര്‍ കടത്തിന് സ്വപ്നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യുംവിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ പി.എസ്. സരിത്ത്, സ്വപ്ന എന്നിവരെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതി അനുമതി നല്‍കി. 1.40 കോടി രൂപയുടെ ഡോളര്‍ യു.എ. ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവി ഖാലിദ് ഒമാനിലേക്ക് കടത്തിയ കേസിലാണിത്.
സരിത്തിനെ തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലും സ്വപ്നയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുമെത്തി അറസ്റ്റ് രേഖപ്പെടുത്തും. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിസ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ ഹംസദ് അബ്ദു സലാം, സംജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി വെള്ളിയാഴ്ച വിധി പറയാന്‍ മാറ്റി. കേസിലെ മുഖ്യ കണ്ണിയായ ഹംസദിനെതിരെ കസ്റ്റംസും ഇ.ഡിയും ഹവാല സ്വര്‍ണക്കടത്തു കേസുകള്‍ എടുത്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍.ഐ.എ അഭിഭാഷകന്‍ വിശദീകരിച്ചു.
ഹംസദിന്റെ മകന്‍ സുഹൈല്‍ ദുബായില്‍ ജുവലറി നടത്തുകയാണ്. സ്വര്‍ണക്കടത്തിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സുഹൈലിനു പങ്കുണ്ടോയെന്ന് കണ്ടെത്തണം. ഇവര്‍ക്കായി തിരുവനന്തപുരത്ത് സ്വര്‍ണം ഏറ്റുവാങ്ങിയിരുന്ന രാജുവിനെ പിടികൂടാതിരിക്കാന്‍ വിദേശത്തേക്ക് കടത്തി.സംജുവും വന്‍തോതില്‍ പണം നിക്ഷേപിച്ച് കള്ളക്കടത്തു സ്വര്‍ണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ ഭാര്യാപിതാവും പ്രതിയാണെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു.
മുഖ്യപ്രതിയായ കെ.ടി. റമീസ് ടാന്‍സാനിയയില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവിടത്തെ ലഹരി, കള്ളക്കടത്ത് മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും എന്‍.ഐ.എ കണ്ടെത്തിയതാണ്. ദാവൂദിന്റെ സംഘാംഗമായ ഫിറോസുമായുള്ള ബന്ധം കണ്ടെത്താനായാല്‍ സ്വര്‍ണക്കടത്തിലെ യു.എ.പി.എ നിലനിറുത്താന്‍ എന്‍.ഐ.എയ്ക്ക് കഴിയും. ഫിറോസില്‍ നിന്ന് ആയുധം വാങ്ങാന്‍ പ്രതികള്‍ ശ്രമിച്ചെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ.
"
https://www.facebook.com/Malayalivartha