ഇനി വിടില്ല... ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ നാളെ നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപപേക്ഷ കോടതിയില്‍ വരുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ ഇറക്കി ശിവശങ്കറിനെ കൈകാര്യം ചെയ്യാന്‍ കസ്റ്റംസും ഇഡിയും

നാളെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി ഇഡിയും കസ്റ്റംസും. നാളെയാണ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നത്. ഇഡി, കസ്റ്റംസ് കേസുകളില്‍ ശിവശങ്കറിന്റെ അറസ്റ്റ് നാളെ വരെയാണ് തടഞ്ഞിരിക്കുന്നത്. നാളെ മുന്‍കൂര്‍ ജാമ്യാപപേക്ഷ കോടതിയില്‍ വരുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ ഇറക്കി ശിവശങ്കറിനെ കൈകാര്യം ചെയ്യാനാണ് കസ്റ്റംസും ഇഡിയും തയ്യാറെടുക്കുന്നത്
അന്വേഷണ ഏജന്‍സികളുടെ കൈയില്‍ ശിവശങ്കറിനെ കിട്ടിയാല്‍ അദ്ദേഹം അടുത്ത കാലത്തൊന്നും പുറത്തിങ്ങാത്ത തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.ഒരു കെട്ട് നോട്ടുമായി ശിവശങ്കര്‍ തന്റെ വീട്ടിലെത്തിയെന്ന അക്കൗണ്ടന്റിന്റെ മൊഴി നിര്‍ണായകമാവും. അതിനെല്ലാം ഉള്ള വിശദീകരണം അദ്ദേഹം പറയേണ്ടി വരും. പഴയതു പോലെ കാക്കാ, പൂച്ച എന്നൊക്കെ മറുപടി പറഞ്ഞാല്‍ അന്താരാഷ്ട്ര കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന തരത്തില്‍ ഏജന്‍സികള്‍ ശിവശങ്കറിനെയും സ്റ്റാന്റില്‍ പിടിക്കും.
2019 ല്‍ സ്വപ്ന കള്ളക്കടത്ത് ആരംഭിച്ച വിവരം തനിക്ക് അറിയില്ലെന്നാണ് ശിവശങ്കര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി. എങ്കില്‍ എന്തിനാണ് 2018 ല്‍ അദ്ദേഹം ലോക്കര്‍ എടുത്തു നല്‍കി എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതിനര്‍ത്ഥം ശിവശങ്കറിന് എല്ലാം അറിയാം എന്നാണ് . ശിവശങ്കര്‍ നിരപരാധിയാണെങ്കില്‍ സ്വപ്നക്ക് തന്റെ സുഹ്യത്തിനെ കൂടി ചേര്‍ത്ത് ലോക്കര്‍ എന്തിന് എടുത്തു നല്‍കി എന്നാണ് ഇ.ഡിയുടെ ചോദ്യം. ആ സത്യം ശിവശങ്കര്‍ പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ കൊണ്ട് പറയിക്കാനാണ് തീരുമാനം. വരുന്ന ദിവസങ്ങളില്‍ ശിവശങ്കര്‍ ഇതിനെല്ലാം തത്ത പറയുന്നതു പോലെ മറുപടി പറയും.
ശിവശങ്കര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായതിനാല്‍ മൂന്നാം മുറയിലൂടെ അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നാണ് ഇ ഡി കരുതിയിരുന്നത്. എന്നാല്‍ ഇ ഡിക്ക് മുന്നില്‍ അദ്ദേഹം ഇപ്പോള്‍ ഒരു കുറ്റവിളി മാത്രമാണ്. ഐ. എ. എസില്‍ നിന്നും സസ്‌പെന്‍ഷനിലുമാണ്. അതിനാല്‍ അദ്ദേഹത്തിനെതിരെ നാര്‍ക്കോ അനാലിസിസ് പോലുള്ള സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും ഇ.ഡി. ആലോചിക്കുന്നുണ്ട്. നാര്‍ക്കോ അനാലിസിസ് മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അത് മറികടക്കാന്‍ നിയമപരമായി കഴിയില്ല. നാര്‍ക്കോ ചെയ്യുന്നതിന് മുമ്പ് പരിശോധിക്കേണ്ട ആളിന്റെ അനുവാദം ആവശ്യമാണ്. ശിവശങ്കര്‍ ഏതായാലും അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ശിവശങ്കറിന്റെ കാര്യത്തില്‍ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കങ്ങള്‍ ഭരണകര്‍ത്താക്കളും സി പി എമ്മും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. നാര്‍ക്കോ ചെയ്യുകയാണെങ്കില്‍ സി പി എം പ്രതിസന്ധിയിലാകുമോ എന്ന സംശയം പാര്‍ട്ടിക്കുണ്ട്. അതിനിടെ സ്വര്‍ണ്ണകടത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇക്കാര്യങ്ങള്‍ വീടുകള്‍ തോറും അറിയിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ശിവശങ്കറെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തസ്തിക പ്രധാനമാണ്. കൈവിട്ട കളികളെല്ലാം അദ്ദേഹം കളിച്ചത് പിണറായിയുടെ സെക്രട്ടറിയായിരുന്നു കൊണ്ടാണ്.
തന്റെയും കൂടി പേരില്‍ തുറന്ന ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലാണെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.അത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നായിരുന്നു മറുപടി. 2018 ല്‍ എന്തിന് ലോക്കര്‍ എടുത്തു എന്നതിന് ത്യപ്തികരമായ മറുപടി നല്‍കാന്‍ സ്വപ്നക്ക് കഴിഞ്ഞില്ല. അത് ശിവശങ്കറിന് വേണ്ടിയായിരുന്നു എന്നു മാത്രമാണ് അവര്‍ ആവര്‍ത്തിക്കുന്നത്. വേണുഗോപാല്‍ ശിവശങ്കറിനെ പൂര്‍ണമായി കൈവിട്ടു.ഒപ്പം ഡോളര്‍ കേസും വന്നു.
ഇവിടെയാണ് ഇഡിക്ക് കാതലായ ചില സംശയങ്ങള്‍ തോന്നുന്നത്. സ്വര്‍ണ്ണക്കടത്ത് തുടങ്ങും മുമ്പ് ശിവശങ്കര്‍ ലോക്കര്‍ എടുത്തെങ്കില്‍ അതിനര്‍ത്ഥം അത് സ്വര്‍ണ്ണകടത്ത് നടത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നല്ലേ.
അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണ് ലോക്കര്‍ തുറന്നതെന്നാണ് കരുതുന്നത്. വേണുഗോപാല്‍ ശിവശങ്കറിന്റെ ആളാണോ അതോ മറ്റാരുടെയെങ്കിലും ആളാണോ എന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
ഈ ലോക്കര്‍ വേണുഗോപാല്‍ പല തവണ തുറന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പണം സ്വപ്ന നിര്‍ദ്ദേശിച്ചവരുടെ പക്കല്‍ വേണുഗോപാല്‍ കൊടുത്തുവിടുകയായിരുന്നു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയില്‍ ഉണ്ട്. എന്നാല്‍ അദ്ദേഹം എല്ലാം ശങ്കരന്റെ തലയില്‍ ചാരി.
അതേസമയം സ്വപ്നയുടെ ഇടപാടുകളില്‍ പങ്കില്ലെന്നാണ് വേണുഗോപാലിന്റെ മൊഴി. ശിവശങ്കര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വേണുഗോപാല്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. പണം നല്‍കേണ്ടവരുടെ പട്ടിക ശിവശങ്കറിന് മറ്റാരെങ്കിലും നല്‍കിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha