സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്. അതേസമയം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്‌സ്മെന്റ് എതിര്‍ സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വപ്നയുടെ സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാന്‍ സാദ്ധ്യതയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് സത്യവാങ്മൂലത്തിലുണ്ട്.ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വേദനസംഹാരി കഴിച്ചാല്‍ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയില്‍ നിന്ന് മടങ്ങുമ്‌ബോള്‍ ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു.
"
https://www.facebook.com/Malayalivartha