'ഉത്തര്‍പ്രദേശിലെ ഖഫീല്‍ ഖാനില്‍ നിന്നും ജലജ ദേവിയും നജ്മയും വ്യത്യസ്തമാകുന്നതെങ്ങിനെയാണ്? ജലജയെയും നജ്മയെയും ജയിലിലടക്കാത്തത് ഭരണാധികളുടെ മഹത്വം കൊണ്ടല്ല കേരളത്തിലത് നടക്കില്ലെന്ന് അവര്‍ക്കറിയാവുന്നത് കൊണ്ട് മാത്രമാണ്...' പ്രതികരണവുമായി പി.കെ ഫിറോസ്

കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് ജൂനിയര്‍ റെസിഡന്‍റ് ഡോക്ടര്‍ നജ്മ സലീമിനും നഴ്സിങ് ഓഫീസര്‍ ജലജ ദേവിക്കും പിന്തുണയുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത് എത്തിയിരിക്കുകയാണ്. 'കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും കേന്ദ്രമാണ് ആരോഗ്യ വകുപ്പെന്ന വസ്തുത ഓരോ ദിവസവും പുറത്ത് വരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര് ഘടിപ്പിക്കാത്തതിെന്റ പേരില്‍ രോഗി മരിച്ച സംഭവം ഏറ്റവും ഒടുവിലത്തേതാണ്' എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
പി.കെ ഫിറോസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
മുഖ്യമന്ത്രി കഴിഞ്ഞാല്‍ പി.ആര്‍ വര്‍ക്കിന് കോടികള്‍ ചെലവഴിച്ചത് ആരോഗ്യ മന്ത്രിക്ക് വേണ്ടിയാണ്. കോവിഡിന്റെ തുടക്കത്തില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ ബി.ജി.എമ്മിന്റെ അകമ്ബടിയോടെ ഇവിടെ ഒരു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുണ്ട് എന്ന് മേനി നടിച്ചതൊന്നും മലയാളി മറന്നിട്ടില്ല. യഥാര്‍ത്ഥത്തില്‍ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും കേന്ദ്രമാണ് ആരോഗ്യ വകുപ്പെന്ന വസ്തുതയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാത്തതിന്റെ പേരില്‍ രോഗി മരിച്ച സംഭവം ഏറ്റവും ഒടുവിലത്തേത് മാത്രമാണ്. ഇക്കാര്യം ഒരു വാട്സ് അപ്പ് ഗ്രൂപ്പില്‍ പറഞ്ഞതിനാണ് നഴ്സിംഗ് ഓഫീസര്‍ ജലജ ദേവിയെ ആരോഗ്യ മന്ത്രി സസ്പെന്റ് ചെയ്തത്. ആശുപത്രികളില്‍ നടക്കുന്ന കൊളളരുതായ്മകള്‍ സ്ഥിരീകരിച്ചതിന് ഡോക്ടര്‍ നജ്മയെ പീഢിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഡോക്ടര്‍ ഇന്നലെ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.
ഉത്തര്‍പ്രദേശിലെ ഖഫീല്‍ ഖാനില്‍ നിന്നും ജലജ ദേവിയും നജ്മയും വ്യത്യസ്തമാകുന്നതെങ്ങിനെയാണ്? ജലജയെയും നജ്മയെയും ജയിലിലടക്കാത്തത് ഭരണാധികളുടെ മഹത്വം കൊണ്ടല്ല കേരളത്തിലത് നടക്കില്ലെന്ന് അവര്‍ക്കറിയാവുന്നത് കൊണ്ട് മാത്രമാണ്.
https://www.facebook.com/Malayalivartha