ഇന്ന് രണ്ട് തലവിധി... എം. ശിവശങ്കറിനെ സംബന്ധിച്ച് ഇന്ന് രണ്ട് നിര്‍ണായക വിധികള്‍ വരുന്ന ദിവസം; കൊച്ചിയില്‍ പുലികളെ ഇറക്കി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും; മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കിയാല്‍ ഉടന്‍ പൊക്കാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സികള്‍

കേരളത്തെ സംബന്ധിച്ച് നിരവധി കോടതി വിധികള്‍ വരുന്ന ദിവസമാണിന്ന്. അതിലേറ്റവും പ്രധാനമാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ഹര്‍ജികള്‍. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. രണ്ടാമത്തേത് കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെ ബോധം കെട്ട് ആശുപത്രിയിലായി. ഇതിലും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. അങ്ങനെ രണ്ട് കേസിലേയും ജാമ്യ ഹര്‍ജി ഇന്നാണ് തീര്‍പ്പാക്കുന്നത്. അതേ സമയം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി തള്ളാനായി രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശക്തമായ നീക്കം നടത്തിയിട്ടുണ്ട്. നല്ല വക്കീലന്‍മാരെ കൊച്ചിയിലിറക്കി ജാമ്യം തള്ളാനുള്ള നിര്‍ദേശം നല്‍കി കഴിഞ്ഞു. മാത്രമല്ല ശക്തമായ തെളിവുകളും ഹാജരാക്കി. ഇതോടെയാണ് അറസ്റ്റ് മണക്കുന്നത്.
സ്വര്‍ണക്കടത്തിലെ എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇപ്പോള്‍ പ്രതിചേര്‍ക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തീര്‍പ്പാക്കിയിരുന്നു. അതേസമയം കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രണ്ടിലും ഇന്നു തന്നെ വിധിയുണ്ടാകുമെന്നാണ് സൂചന. ഇരു കേസുകളിലും ഇന്നുവരെയാണ് ഹൈക്കോടതി ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞിട്ടുള്ളത്.
ഇന്നലെ രാവിലെ എറണാകുളത്തെ എന്‍.ഐ.എ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍, അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ടെന്നും സ്വര്‍ണക്കടത്തിലോ അനുബന്ധ കേസുകളിലോ തനിക്കു ബന്ധമില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി. നിലവില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്നും അന്വേഷണം പുരോഗമിക്കുമ്പോള്‍ കാര്യങ്ങള്‍ മാറാമെന്നും ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമാണെന്നും എന്‍.ഐ.എ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
ഇന്ന് രണ്ടു ഹര്‍ജികളും ഒരു ബെഞ്ചിലാണ് തീര്‍പ്പാക്കുന്നത്. കസ്റ്റംസും ഇ.ഡി കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ സിംഗിള്‍ബെഞ്ച് ഇന്നു രാവിലെ വാദം കേള്‍ക്കും. മുഖ്യ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും സഹായത്തോടെ യു.എ.ഇ. കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവി ഖാലിദ് ഒമാനിലേക്ക് 1.90ലക്ഷം ഡോളര്‍ അതായത് 1.40 കോടി രൂപ കടത്തിയത് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതുള്‍പ്പെടെയുള്ള കേസുകളില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിലായത്.രോഗം നാടകമാണെന്നും ചോദ്യം ചെയ്യലില്‍ നിന്നുള്‍പ്പെടെ രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വിശദമായ വാദത്തിന് ഇന്നത്തേക്ക് സിംഗിള്‍ബെഞ്ച് മാറ്റിയത്.
അതേസമയം, ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും സ്വപ്നയുമായി അങ്ങേയറ്റം അടുപ്പമുള്ള ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നു പറയുന്നത് വിശ്വസനീയമല്ലെന്നും ഇ.ഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി തള്ളാന്‍ വളരെ സാധ്യതയാണുള്ളത്. ശക്തമായ തെളിവുകളാണ് കസ്റ്റംസും ഇഡിയും ഹാജരാക്കിയത്. തിരുവനന്തപുരത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് ശിവശങ്കര്‍. കോടതി വിധി എതിരായാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
"
https://www.facebook.com/Malayalivartha