ശിവശങ്കറിനെതിരേ ശക്തമായ ആരോപണവുമായി ഇ.ഡി കോടതിയില്‍....മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ കോടതിവിധി എം. ശിവശങ്കറിനെതിരാണെങ്കില്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) തയ്യാറെടുക്കുന്നു....

മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ കോടതിവിധി എം. ശിവശങ്കറിനെതിരാണെങ്കില്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) തയാറെടുക്കുന്നു. ഇ.ഡിയുടെയും കസ്റ്റംസിന്റെയും അറസ്റ്റ് ഭയന്നു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണിത്. കസ്റ്റംസ് ഡോളര്‍ കടത്തുകേസിലും ഇ.ഡി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് ശിവശങ്കറിന്റെ കസ്റ്റഡിക്കു തുനിയുന്നത്.
കസ്റ്റംസ് നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിക്കഴിഞ്ഞാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ത ങ്ങളുടെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിപ്പോയാലുടന്‍ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ജയിലിലെത്തി ഡോളര്‍ കടത്തുകേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്തു.
ഇന്നലെ കോടതിയുടെ അനുമതി നേടി തിടുക്കത്തിലായിരുന്നു കസ്റ്റംസ് നീക്കം. ഇരുവരും ഡോളര്‍ കടത്തില്‍ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്തി. ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെന്ന നിയമോപദേശവും ലഭിച്ചു. ശിവശങ്കറിനെതിരേ ശക്തമായ ആരോപണമാണ് ഇ.ഡി. കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
ശിവശങ്കറും സ്വപ്നയും 30 ലക്ഷം രൂപയുമായി തന്റെ വീട്ടിലെത്തിയെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അദ്ദേഹത്തെ പ്രതിയാക്കാന്‍ പര്യാപ്തമാണ്. ശിവശങ്കറുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇ.ഡിക്കു കൈമാറി. ശിവശങ്കര്‍ പലതും ഒളിക്കുന്നുണ്ടെന്നും ആരെയോ രക്ഷിക്കാനാണു ശ്രമമെന്നു സംശയിക്കുന്നതിനാല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും ഇ.ഡി. എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha