വെഞ്ഞാറമൂടിനടുത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

വെഞ്ഞാറമൂടിനടുത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പൂര് സ്വദേശി രവികുമാര്‍, ഭാര്യ ബിന്ദു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരു വൃക്കകളും തകരാറിലായ രവികുമാര്‍ ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ അദ്ദേഹത്തിന് പ്രമേഹവും ബാധിച്ചിരുന്നു . പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രവികുമാറിന്റെ കാലിലെ വിരലുകള്‍ മുറിച്ച് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു . ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ . മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha