കോവിഡ് സാഹചര്യത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ വീടുകളില്‍ നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി

പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ആഘോഷങ്ങളിലെ നിയന്ത്രണം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്‍െ്റ പശ്ചാത്തലത്തില്‍ ഇത്തവണ വിദ്യാരംഭ ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ മാതാപിതാക്കളും ബന്ധുക്കളും ഈ ചടങ്ങുകളില്‍ പങ്കെടുക്കാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേസുകളുടെ എണ്ണം കുറയുന്നത് രോഗവ്യാപനം പിന്‍വാങ്ങുന്നതിന്‍െ്റ സൂചനയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസുകള്‍ കുറഞ്ഞ ശേഷം പിന്നീട് വീണ്ടും വന്‍ തോതില്‍ രോഗവ്യാപനം ഉണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൃശൂരില്‍ പത്ത് വയസിന് താഴെയുള്ളവരിലും 60 വയസിന് മുകളിലുള്ളവരിലും രോഗവ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 19 മുതല്‍ 21 വരെ ജില്ലയില്‍ 692 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 60 വയസിന് മുകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1238 ആയി. രോഗവ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
"
https://www.facebook.com/Malayalivartha