മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം അമ്മ ഒളിച്ചോടി

മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷ് എന്ന യുവാവിനെയും 28 വയസ്സുകാരിയായ യുവതിയെയും പോക്സോ വകുപ്പുകള്‍ ചുമത്തി വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തമിഴനാട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ സുഭാഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും യുവാവിനൊപ്പം ഒളിച്ചോടിയതായിരുന്നു യുവതി.
യുവതിയുടെ ഒമ്പത് വയസ്സുകാരിയായ മകള്‍ തനിക്കുണ്ടായ അനുഭവം അമ്മയോട് പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ താന്‍ സുഭാഷിനോടൊപ്പം പോകുമെന്നു പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ കാമുകനൊപ്പം യുവതി നാട് വിടുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും, കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha