ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷനു സമീപം കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷനു സമീപം കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി അപകടത്തില്‍ പരിക്കേറ്റു. കാറില്‍ യാത്ര ചെയ്തിരുന്ന വര്‍ക്കല സ്വദേശികളായ ശര്‍മ(61), ഗോപിക(27) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തു നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്കുപോയ കാറിനെ മറ്റൊരു വാഹനത്തെ മറികടന്ന് തിരുവനന്തപുരം ഭാഗത്തേക്കുവന്ന മിനി ലോറി ഇടിക്കുകയായിരുന്നു ഉണ്ടായത്.
കാറിന്റെ മുന്‍വശം പൂര്‍ണമായും നശിച്ചു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറി മറിഞ്ഞു. മിനി ലോറിയിലെ യാത്രക്കാരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല
"
https://www.facebook.com/Malayalivartha