'ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു';എം.സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ, എം.സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. പടച്ചവന്‍ വലിയവനാണ്. 'ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു' എന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും പ്രോട്ടോക്കോള്‍ ലംഘനക്കേസിലും ജലീലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന മുസ്ലിം ലീഗിനെ പരിഹസിച്ചു കൊണ്ടുള്ളതാണ് ജലീലിന്‍െറ പ്രതികരണം.കമറുദ്ദീനെ കാസര്‍ഗോഡ് എസ്.പി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ എ.എസ്.പി അറിയിച്ചിരുന്നു.
രാവിലെ 10:30- ഓടെയാണ് എം.സി കമറുദ്ദീന്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും നിക്ഷേപകര്‍ക്ക് തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് എം.സി കമറുദ്ദീന്‍ എം.എല്‍ എയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha