ഈ വര്‍ഷത്തെ ജെസിബി പുരസ്കാരം എസ് ഹരീഷിന്റെ 'മീശ' നോവലിന്

ഈ വര്‍ഷത്തെ ജെസിബി പുരസ്കാരം എസ് ഹരീഷിന്റെ മീശ എന്ന നോവലിന്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ മ്സ്റ്റാഷ് എന്ന ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം.ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. കോട്ടക്കല്‍ സ്വദേശിയായ ജയശ്രീ കളത്തില്‍ ആണ് 'മീശ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
വിവര്‍ത്തനം ചെയ്ത രചനയ്ക്കാണ് പുരസ്കാരം ലഭിച്ചതെങ്കില്‍ വിവര്‍ത്തനം ചെയ്തയാള്‍ക്ക് 10 ലക്ഷം രൂപ ലഭിക്കും. ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവര്‍ത്തനം ചെയ്ത കൃതിയുടെ കാര്യത്തില്‍, വിവര്‍ത്തനം ചെയ്തയാള്‍ക്ക് 50,000 രൂപയും ലഭിക്കും.
പ്രൊഫസറും കള്‍ച്ചറല്‍ തിയറിസ്റ്റുമായ തേജസ്വിനി നിരഞ്ജന, ടാറ്റ ട്രസ്റ്റിലെ ആര്‍ട്സ് ആന്റ് കള്‍ച്ചര്‍ വിഭാഗം മേധാവി ദീപിക സൊറാബ്ജി, എഴുത്തുകാരനും പരിഭാഷകനുമായ അരുണി കശ്യപ്, നാടകകൃത്തും സംവിധായകനുമായ രാമു രാമനാഥന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക.
https://www.facebook.com/Malayalivartha