സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണം എന്ന ആവശ്യവുമായി പി.സി ജോര്‍ജ് എം.എല്‍.എ സുപ്രീംകോടതിയിൽ

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണം എന്ന് ആവശ്യവുമായി പി.സി ജോര്‍ജ് എം.എല്‍.എ സുപ്രീംകോടതിയെ സമീപിച്ചു.കോവിഡ്-19 വ്യാപനം രൂക്ഷമായ കേരളത്തില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും പി. സി ജോര്‍ജ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ഇതേകാര്യം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടുപോകാം എന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
https://www.facebook.com/Malayalivartha