മുട്ടിനോക്കുന്നോ സാറെ... കോടതിയുടെ വാറണ്ടുമായെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടി റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് തങ്ങുന്നു; പല ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ബിനീഷിന്റെ 2006 മുതലുള്ള ഇടപാടുകള്‍ ഇഡി അന്വേഷിക്കാനൊരുങ്ങുന്നു

നിയമപരമായ മാര്‍ഗത്തിലൂടെ കോടതിയുടെ സെര്‍ച്ച് വാറണ്ടുമായാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടിയേരി ഹൗസിലെത്തിയത്. എന്നാല്‍ ഇതൊന്നുമറിയാതെ ബിനീഷ് കോടിയേരിയുടെ ബന്ധുക്കളും പോലീസും ബാലാവകാശ കമ്മീഷനും സീനുണ്ടാക്കിയതോടെ കളി മാറി. സ്ത്രീകളെ 24 മണിക്കൂറായി തടഞ്ഞു വച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് ബിനീഷിന്റെ ബന്ധുക്കള്‍ കോടിയേരി ഹൗസിന്റെ ഗേറ്റിലെത്തിയത്. അതിന് പിന്നാലെ ചാനലുകള്‍ ലൈവായതോടെ ബാലാവകാശ കമ്മീഷനും മറ്റും ഗേറ്റിന് പുറത്തെത്തി കുട്ടിയെ ഇറക്കി വിടാന്‍ അലറി വിളിച്ചു. എന്നാല്‍ പയറുപോലെ കുട്ടിയും അമ്മമാരും ഇറങ്ങിവന്നതോടെ അവര്‍ പോയി.
പിന്നെ ഊഴം പോലീസിന്റേതായിരുന്നു. റെയ്ഡ് കഴിഞ്ഞ് പോകാനിറങ്ങിയതോടെ ഒന്നും അറിയാത്തപോലെ ആര് എന്ത് എങ്ങനെ എന്ന് ചോദിച്ച് ഇഡിയുടെ കാറ് തടഞ്ഞു. സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്ന് പറഞ്ഞപ്പോള്‍ വഴിയേ തരാമെന്ന് പറഞ്ഞ് ഇഡിയും കേന്ദ്രസേനയും സ്ഥലം വിട്ടു. എന്നാല്‍ ഇഡിയുടെ മെയില്‍ കണ്ട് കേസെടുത്ത പോലീസ് അന്തം വിട്ടു. ഇത് കളി വേറെ ലെവലാ. കോടതിയുടെ വാറണ്ടുമായാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡിയെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് നിയമ വിദഗ്ധര്‍ ചാനലുകളിലൂടെ പറഞ്ഞപ്പോള്‍ എല്ലാവരും അന്തം വിട്ടു. ഇഡി പോയെങ്കിലും കോടിയേരി ഹൗസ് മാത്രമേ വിട്ടിട്ടുണ്ടായിരുന്നുള്ളൂ. തലസ്ഥാനത്ത് വലിയ നീക്കവുമായി ഇപ്പോഴും ഇഡിയുണ്ട്.
ബെംഗലുരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള സാമ്ബത്തിക ഇടപാടില്‍ അറസ്റ്റിലായ യുടെ 2006 മുതലുള്ള സാമ്ബത്തിക ഇടപാടുകളും ബിനാമി ഇടപാടുകളും അന്വേഷിക്കാനൊരുങ്ങുകയാണ് ഇ.ഡി. ഇതിന്റെ ഭാഗമായി അന്വേഷണം വിപുലീകരിച്ചു. മാത്രമല്ല റെയ്ഡിന്റെ ഭാഗമായെത്തിയ എട്ടംഗ ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തു തങ്ങുകയാണ്. കേരളത്തിലെ ഇഡി വിഭാഗവുമായി സഹകരിച്ചാകും അന്വേഷണം.
നിര്‍ണായകമായ പല സ്ഥലങ്ങളും ഇനിയും റെയ്ഡ് നടത്തും. വര്‍ക്കലയില്‍ ബിനീഷുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളിലും തലസ്ഥാനത്തെ ചില സ്ഥാപനങ്ങളിലും ഇഡി വരും ദിവസങ്ങളില്‍ പരിശോധന നടത്തും. 2006 മുതല്‍ മരുന്നു വിതരണം ചെയ്ത കമ്ബനിളുമായി ബിനീഷിനുള്ള ബിനാമി ബന്ധങ്ങളും പരിശോധിക്കും. ഗോവയിലും ബെംഗലുരുവിലും ബിസിനസ് ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖകളിലെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കും. അനൂപ് ബെംഗലുരുവിലായിരിക്കെ ക്രഡിറ്റ് കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാര്‍ഡുമായി ബന്ധപ്പെട്ട് മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നത്.
മാത്രമല്ല ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിലെ റെയ്ഡില്‍ പിടിച്ചെടുത്ത മയക്കുമരുന്ന് കേസ് പ്രതി അനൂപിന്റെ ഡെബിറ്റ് ഉപയോഗിച്ചിരുന്നത് ബിനീഷായിരുന്നെന്നും കാര്‍ഡിനു പിന്നില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ വിശദാന്വേഷണവും തുടങ്ങി. ഈ കാര്‍ഡുപയോഗിച്ച് നടത്തിയ ഇടപാടുകളെക്കുറിച്ച് ബാങ്കിനോട് വിവരം തേടി.
ഓഗസ്റ്റ് 21നാണ് ബംഗളൂരു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ നിന്ന് മയക്കുരുന്നുമായി അനൂപിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇതിനുശഷം കാര്‍ഡ് ഉപയോഗിച്ചത് എവിടെയൊക്കെയാണെന്നാണ് അന്വേഷിക്കുന്നത്. കാര്‍ഡ് ഇ.ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവച്ചതാണെന്നാണ് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ കാര്‍ഡ് പിടിച്ചെടുത്തത് ബിനീഷില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണെന്ന് ഇ.ഡി പറയുന്നു. മുറിയിലെ അലമാരയിലെ ഡ്രായറില്‍ കാര്‍ഡുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ബിനീഷ് വെളിപ്പെടുത്തി.
5.17കോടിയുടെ ഇടപാടുകളാണ് ബിനീഷും അനൂപും തമ്മിലുള്ളത്. മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയാണ് ഇത്രയും പണമൊഴുക്കിയത്. ഇതിലൊരു ബാങ്കിന്റെ കാര്‍ഡാണ് പിടിച്ചെടുത്തത്. ഈ കാര്‍ഡ് കേരളത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രചാരണമുണ്ടെങ്കിലും ഇന്നലെ കോടതിയില്‍ ഇ.ഡി ഇക്കാര്യം അറിയിച്ചിട്ടില്ല. എന്തായാലും ഇഡി തലസ്ഥാനത്ത് തങ്ങുന്നത് പലരേയും അസ്വസ്ഥരാക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha