കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം... രഹ്നയുടെ ഭര്‍ത്താവ് വിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്ബ്രയില്‍ ടാപ്പിംഗ് തൊഴിലാളി; ആറുമാസം മുൻപാണ് തുടിമുട്ടിയിൽ നിന്നും ഞെട്ടികുളത്തെ വാടക വീട്ടിലേക്കെത്തിയത്... മലപ്പുറം നിലമ്ബൂരില്‍ അമ്മയെയും മൂന്നു മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നടുക്കം വിട്ടുമാറാതെ നാട്ടുകാർ

നിലമ്ബൂരില്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് അമ്മയേയും മൂന്നു മക്കളേയുംകണ്ടെത്തി. ഇവരെ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
മുതുപുരേടത്ത് വിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യന്‍ (12) അനന്തു (11) അര്‍ജുന്‍( 8) എന്നിവരാണ് മരിച്ചത് .
ഇവരെ നിലമ്ബൂര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണമടഞ്ഞു. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ഷാളും മുണ്ടും ഉപയോഗിച്ചാണ് വീട്ടിനുള്ളില്‍ തൂങ്ങിയത്. കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് ഇവര്‍ തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് .
വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്നാണ് പൊലീസ് ഉള്ളില്‍ കടന്നത്. മൃതദേഹങ്ങള്‍ നിലമ്ബൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ആണ്. രഹ്നയുടെ ഭര്‍ത്താവ് വിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്ബ്രയില്‍ ടാപ്പിംഗ് തൊഴിലാളിയാണ്. തുടിമുട്ടി സ്വദേശികള്‍ ആയ ഇവര്‍ ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് ഞെട്ടികുളത്തെ വാടക വീട്ടിലാണ്.
ആറുമാസം മുമ്ബാണ് ഇവര്‍ ഇവിടേക്ക് താമസം മാറിയത്. പോത്തുകല്ല് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജിലായിരിക്കും നടക്കുക..
https://www.facebook.com/Malayalivartha