Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ജയിൽ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് നോക്കിയപ്പോൾ ജയിലിൻ്റെ പിൻവശം മതിലിന് ഉയരം കുറവുള്ളതായി മനസ്സിലായി. സമീപത്ത് തന്നെ മാലിന്യ കൂമ്പാരവും ഉയർന്നു കാണപ്പെട്ടു. ഒരാഴ്ചയിലേറെ ഇരുവരും പരിസരം നിരീക്ഷിച്ചു.. ഒടുവിൽ അത് ചെയ്തു..രണ്ട് യുവതികൾക്ക് ശിക്ഷ വിധിച്ച് കോടതി

09 NOVEMBER 2020 04:01 PM IST
മലയാളി വാര്‍ത്ത
തലസ്ഥാനത്തെ അട്ടക്കുളങ്ങര വനിതാ ജയിൽ ചാടിയ കേസിൽ രണ്ടു തടവുകാർക്ക് തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പത്തു മാസം കഠിന തടവിന് ശിക്ഷ വിധിച്ചു. രണ്ടു കൂട്ടു പ്രതികളെ നവംബർ 30 ന് കോടതിയിൽ ഹാജരാക്കാൻ ഫോർട്ട്  പോലീസ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവിട്ടു. തടവ് ചാടിയ കേസിൽ ഒന്നും മൂന്നും പ്രതികളായ   മോഷണക്കേസ് പ്രതി വർക്കല തച്ചോട് അച്യുതൻ മുക്ക് സജി വിലാസത്തിൽ സന്ധ്യ എന്ന സരിത , റിമാൻറ് പ്രതികളായ സന്ധ്യയെയും ശിൽപയെയും  തടവ് ചാടാൻ സഹായിച്ച സഹതടവുകാരിയും മകളെ കൊലപ്പെടുത്തിയ കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതിയുമായ ആതിര എന്നീ രണ്ടു പ്രതികളെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.   ജയിൽ ചാട്ട കേസിൽ രണ്ടാം പ്രതിയും മോഷണക്കേസ് റിമാൻ്റ് പ്രതിയുമായ പാങ്ങോട് കല്ലറ കഞ്ഞി നട തേക്കുംകര പുത്തൻവീട്ടിൽ ശിൽപ മോൾ , നാലാം പ്രതിയും തടവു ചാടിയ സന്ധ്യയുടെ സുഹൃത്തും  സന്ധ്യക്കും ശിൽപ്പക്കും ഒളിത്താവളങ്ങൾ ഒരുക്കിയും സാമ്പത്തിക സഹായം ചെയ്തയാളും അനവധി കേസുകളിൽ പ്രതിയുമായ വർക്കല സ്വദേശി മൊട്ട എന്ന ബിജു എന്നിവരെയാണ് നവംബർ 30 ന് ഹാജരാക്കാൻ ഫോർട്ട് സി ഐ ക്ക് കോടതി നിർദ്ദേശം നൽകിയത്.2019 ജൂൺ 25 ചൊവ്വാഴ്ച രാത്രിയിലാണ് രണ്ടു വനിതാ തടവുകാർ ജയിൽ ചാടിയത്. മോഷണക്കേസിൽ വിചാരണ തടവുകാരായി റിമാൻ്റിൽ കഴിയുകയായിരുന്നു സന്ധ്യയും ശിൽപ്പയും. ജയിൽ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ തയ്യൽ ജോലിക്ക് പോയപ്പോൾ പരിസരം നിരീക്ഷിച്ച് ജയിൽ ചാടാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഇവരുടെ ജാമ്യഹർജി കോടതി തള്ളിയിരുന്നു.ഇവരെ ജാമ്യത്തിലേൽക്കാൻ ജാമ്യക്കാരുമുണ്ടായിരുന്നില്ല.     അടുത്തെങ്ങും ജയിൽ മോചനം ഉണ്ടാകില്ലെന്ന ഭയം കാരണമാണ് തടവുചാടിയത്.ജയിൽ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് നോക്കിയപ്പോൾ ജയിലിൻ്റെ പിൻവശം മതിലിന് ഉയരം കുറവുള്ളതായി മനസ്സിലായി. സമീപത്ത് തന്നെ മാലിന്യ കൂമ്പാരവും ഉയർന്നു കാണപ്പെട്ടു. ഒരാഴ്ചയിലേറെ ഇരുവരും പരിസരം നിരീക്ഷിച്ചു. ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ കുറയുന്ന സമയവും മനസിലാക്കി. സഹ തടവുകാരിയായ കൊലക്കേസ് പ്രതി ആതിരയിൽ നിന്ന് സംഘടിപ്പിച്ച സാരിയുപയോഗിച്ചാണ് ജയിൽ ചാടിയത്. ജയിൽ വളപ്പിലെ ബയോഗ്യാസ് കുഴിയുടെ മൂടി തുറക്കാനുപയോഗിക്കുന്ന കമ്പിപ്പാരയിൽ സാരി ചുറ്റി മതിലിൽ ചാരി വച്ച്  ചവർ കൂനയിൽ ചവിട്ടി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സാരിയും മറ്റു സഹായങ്ങളും ഒത്താശയും ചെയ്തു നൽകിയത് സഹതടവുകാരിയും മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ ആതിരയായിരുന്നു.    ജയിൽ ചാടിയ ഇരുവരും ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.റ്റി. ആശുപത്രിയിലെത്തി. കൈയ്യിൽ പണമില്ലാത്തതിനാൽ ബന്ധുവിൻ്റെ കൈയ്യിൽ നിന്ന് പണം വാങ്ങി വരാമെന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞ് ആശുപത്രിക്കുള്ളിലേക്ക് കയറിപ്പോയ ഇരുവരും പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്ന്  സുഹൃത്തായ ബിജുവാണ് ബൈക്കിൽ വർക്കലയിലേക്ക് കൊണ്ടുപോയത്. ജയിൽ വസ്ത്രത്തിൽ കണ്ടാൽ പിടിക്കപ്പെടുമെന്ന് ബിജു പറഞ്ഞതു പ്രകാരം ഇരുവരും രോഗികളുടെ ഒപ്പം വന്ന കൂട്ടിരിപ്പുകാരുടെ വസ്ത്രം മോഷ്ടിച്ച് വേഷം മാറിയത്. രാത്രിയോടെ വർക്കലയിലെത്തിയ സന്ധ്യക്കും ശിൽപക്കും സന്ധ്യയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ ടെറസിൽ ഉറങ്ങാൻ സൗകര്യമൊരുക്കിക്കൊടുത്തതും ഭക്ഷണം വാങ്ങി നൽകിയതും ബിജുവായിരുന്നു. പോലീസ് വർക്കലയിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ ബിജു ഇരുവരെയും സ്ഥലത്ത് നിന്നും മാറ്റി. പുലർച്ചെ തന്നെ ചെലവിനായി അഞ്ഞൂറു രൂപയും നൽകി കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി.   ട്രെയിനിൽ വർക്കലക്ക് കടക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ റെയിൽവേ സ്റ്റേഷനിൽ പോലീസ് എത്തിയതോടെയും സ്റ്റേഷൻ മാസ്റ്റർ ഇവരെ തിരിച്ചറിഞ്ഞതായി സംശയം തോന്നിയതിനാലും  ഇരുവരും അവിടെ നിന്ന് രക്ഷപ്പെട്ടു. ഇവർ ഓട്ടോയിൽ അയിരൂരിലും തുടർന്ന്  കൊല്ലം പാരിപ്പള്ളിയിലേക്കും പോയി. യാത്രാമധ്യേ ഓട്ടോ ഡ്രൈവർ ബാഹുലേയൻ്റെ ഫോണിൽ നിന്ന് ശിൽപ്പ ആദ്യം സഹോദരനെ വിളിച്ച് പണവും മറ്റു സഹായങ്ങളും അഭ്യർത്ഥിച്ചെങ്കിലും സഹോദരൻ തയ്യാറായില്ല. തുടർന്ന് കാമുകൻ രാഹുലിനെ വിളിച്ചു. പാലോട് വന്നാൽ സഹായിക്കാമെന്ന മറുപടിയാണ് രാഹുൽ നൽകിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ബാഹുലേയൻ യുവതികൾ പാരിപ്പള്ളിയിൽ ഇറങ്ങിയ ശേഷം രാഹുലിൻ്റെ ഫോണിലേക്ക്  വിളിച്ചപ്പോൾ തടവുചാടിയ യുവതികളാണെന്ന് വെളിപ്പെടുത്തി. ബാഹുലേയൻ വിവരം പോലീസിനെ അറിയിച്ചു.     തുടർന്ന് പാരിപ്പള്ളിയിൽ സെക്കൻഡ് ഹാൻഡ് ഇരുചക്രവാഹനം വിൽക്കുന്ന കടയിലേക്ക് ചെന്ന ജയിൽപുള്ളികൾ  വണ്ടി വാങ്ങുന്നതിനെത്തിയതാണെന്ന്  പറഞ്ഞ്   ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന പ്ലഷർ സ്കൂട്ടർ തട്ടിയെടുത്ത് അതുമായി പാലോടിലേക്ക് തിരിച്ചു. സമയം വൈകിയും സ്കൂട്ടറും ആളെയും കാണാത്തതിനെ തുടർന്ന് ബൈക്ക് വിൽപ്പനക്കാർ അറിയിച്ചതിനെ തുടർന്ന്  പാരിപ്പള്ളി പോലീസും അന്വേഷണമാരംഭിച്ചു. കാമുകൻ രാഹുലിനെ പാലോട് പോലീസ് ചോദ്യം ചെയ്തപ്പോൾ യുവതികൾ പാലോട് ശിൽപയുടെ വീട്ടിലെത്തുമെന്ന ധാരണ ലഭിച്ചു. ഇതിനിടെ ശിൽപയെ പരിചയമുള്ള പാലോട് സ്വദേശി ഇവരെ കണ്ടതായി പാലോട് പോലീസിനെ അറിയിച്ചു. തുടർന്ന് പാലോട് പോലീസും പാങ്ങോട് പോലീസും ചേർന്ന് കോളനിയിലെത്തി. ഇരുവരെയും മോഷ്ടിച്ച സ്ക്കൂട്ടറും കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച വാഹനത്തിൻ്റെ നമ്പരിൽ ഇവർ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ബൈക്ക് മോഷണത്തിന് പാരിപ്പള്ളി പോലീസും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.    ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 225 (ബി) ( നിയമാനുസൃതമുള്ള കസ്റ്റഡിയിൽ വച്ചയാളെ രക്ഷപ്പെടുത്തുക) , 216 (നിയമാനുസൃത കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയും  പിടിക്കുന്നത് തടയണമെന്ന ഉദ്ദേശ്യത്തോടെ സംശ്രയം നൽകുകയും ഒളിവിൽ അഭയം കൊടുത്ത്  പാർപ്പിക്കുകയും ചെയ്യൽ) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ചുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (7 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (7 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (8 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (9 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (12 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (12 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (12 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (12 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (12 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (13 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (13 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (13 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (13 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (13 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (16 hours ago)

Malayali Vartha Recommends