രക്ഷിക്കാന്‍ നോക്കിയതാ സാറേ... ബിനീഷ് കോടിയേരിയുടെ കോടിയേരി ഹൗസിലെ റെയ്ഡിനിടെ ഭാര്യ വീട്ടുകാര്‍ കാട്ടിക്കൂട്ടിയ വേലത്തരങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ ബിനീഷ്; റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ പുറത്തിട്ട് ഇഡി വാദിച്ചപ്പോള്‍ ബിനീഷിനെ കാത്തിരുന്നത് പരപ്പന അഗ്രഹാര ജയില്‍

ഇതാണ് പറയുന്നത് സഹായിച്ചില്ലെങ്കിലും വേണ്ടില്ല ഉപദ്രപിക്കരുതെന്ന്. കോടതിയുടെ അനുമതിയോടെ റെയ്ഡിനെത്തിയ ഇഡിയെ നാറ്റിക്കാന്‍ ഏതോ മുറി വക്കീലന്‍മാര്‍ പറഞ്ഞുകൊടുത്ത നിയമോപദേശമാണ് ബിനീഷ് കോടിയേരിക്ക് ഇപ്പോള്‍ ഊരാക്കുടുക്കായത്. ഭാര്യവീട്ടുകാരുടെ ഇടപെടല്‍ പെട്ടന്ന് ഫലം കണ്ടു. ബിനീഷിനെതിരെ മുറവിളി കൂട്ടിയ ചാനലുകാര്‍ ബിനീഷിന്റെ ഭാര്യയും അമ്മായിയമ്മയും പറയുന്നത് കേള്‍ക്കാന്‍ ചാനല്‍ ചര്‍ച്ച പോലും മാറ്റിവച്ചു. പോലീസും ബാലാവകാശ കമ്മീഷനും കളം നിറഞ്ഞപ്പോള്‍ സഖാക്കളും കൈയ്യടിച്ചു. ഒരു ദിവസം കൊണ്ട് ബിനീഷിന് സിമ്പതിയായി. അനൂപിന്റെ ക്രഡിറ്റ് കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ നേരത്തെ നശിപ്പിക്കില്ലായിരുന്നോ എന്ന ചോദ്യം ഏറ്റു. ഭാര്യ വീട്ടുകാരുടെ പ്രകടനം കണ്ട് ഇഡി നാറിയപ്പോള്‍ സഖാക്കളും കയ്യടിച്ചു. എന്നാല്‍ ഭാര്യ വീട്ടുകാരുടെ ഈയൊരൊറ്റ ചോദ്യത്തിനും പ്രകടനത്തിനും ഇപ്പോള്‍ ഫലം അനുഭവിക്കുന്നത് ബിനീഷാണ്.
മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ബംഗളൂരു അഡി. സിറ്റി സെഷന്‍സ് കോടതി 25 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ 11.30ന് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ജാമ്യഹര്‍ജി പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിനീഷിന് ജാമ്യം നല്‍കരുതെന്ന് പറഞ്ഞ ഇ ഡി, അതിന് കാരണമായി നിരത്തിയ ന്യായം ബിനീഷിന് സാമ്ബത്തിക, രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണ് നവംബര്‍ നാലിന് തിരുവനന്തപുരത്ത് റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങളെന്നുമായിരുന്നു. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവ് നശിപ്പിക്കാമെന്നും അവര്‍ കോടതിയില്‍ വാദിച്ചു.
അതേമയം ബിനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. അതുവരെ ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഇ.ഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേസുമായി ബന്ധമില്ലാത്തവര്‍ കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നെന്നും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്ന് കോടതി വ്യക്തമാക്കി. ബിനീഷിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകന്‍ വാദിച്ചു. കോടതി നടപടികള്‍ക്ക് ഇന്‍ കാമറ പ്രൊസീഡിംഗ്‌സ് വേണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 3 തവണയായി 14 ദിവസം കസ്റ്റഡിയിലായിരുന്നു. എന്നാല്‍ ലഹരിക്കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്നലെ അതുണ്ടായില്ല.
അങ്ങനെ ഭാര്യ വീട്ടുകാര്‍ ഒപ്പിച്ച പണി കാരണം ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. 8498 ആം നമ്ബര്‍ തടവുകാരനാണ് ബിനീഷ് കോടിയേരി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയില്‍ ആശുപത്രിയില്‍ നിന്നും സെല്ലിലേക്ക് ബിനീഷിനെ മാറ്റിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലില്‍ തന്നെയായിരുന്നു പാര്‍പ്പിച്ചിരുന്നത്. ബിനീഷുമായി വലിയ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. എന്തായാലും ഭാര്യവീട്ടുകാര്‍ക്ക് വേണ്ടി കയ്യടിച്ചവര്‍ ഇപ്പോള്‍ തലയ്ക്ക് കൈവച്ച അവസ്ഥയിലാണ്.
"
https://www.facebook.com/Malayalivartha