അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചു വരുത്താന്‍ ഇഡിക്ക് അധികാരമുണ്ട്... ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭ സെക്രട്ടറി നല്‍കിയ നോട്ടീസിനാണ് ഇഡി മറുപടി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചു വരുത്താന്‍ ഇഡിക്ക് അധികാരമുണ്ട്. അന്വേഷണത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തി.
ഈ അന്വേഷണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും ഇഡി പറയുന്നു. ഇഡിക്ക് കേരള നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലായിരുന്നു നടപടി.
L
https://www.facebook.com/Malayalivartha























