തിരുവമ്പാടിയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയ കാല്‍പാടുകള്‍ പുലിയുടേതെന്ന് സംശയം

കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി പുല്ലൂരാംപാറ കാളിയാമ്പുഴയില്‍ പറയന്‍കുഴി ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയുടേതിനു സമാനമായ കാല്‍പാടുകള്‍ കണ്ടെത്തി.
അതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ കാട്ടുപൂച്ചയുടെ കാല്‍പാടുകള്‍ ആണെന്നാണ് നിഗമനം.
രാത്രി പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കാടിനോട് അടുത്ത പ്രദേശമായതിനാല്‍ പുലിയോ മറ്റ് മൃഗങ്ങളോ ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും വനം വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
വളര്‍ത്തു മൃഗങ്ങളെയോ മറ്റോ കാണാതായാല്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























