ആ ചോദ്യം ചെയ്യൽ മുഖ്യൻ ഭയക്കുന്നു! ശിവശങ്കറെ പോലെ അടവിറക്കിയാൽ രവീന്ദ്രനെ ഇ ഡി ചുരുട്ടിക്കൂട്ടും

പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര ഇളകിത്തുടങ്ങിയിരിക്കുന്നുവോ?. കോടിയേരി ബാലകൃഷ്ണനു പിന്നാലെ പിണറായി വിജയന്റെ ഭാവിയുടെ തുലാസില്‍തന്നെ. വാരാനിരിക്കുന്ന ഒരാഴ്ച പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ അതിനിര്‍ണായ ദിവസങ്ങളായിരിക്കും. കാലങ്ങളായി പിണറായിയെ വേട്ടയാടുന്ന ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതി പുനരന്വേഷണത്തിന് വൈകാതെ ഉത്തരവിട്ടാല്‍ പാര്‍ട്ടിതലത്തിലും ഭരണതലത്തിലും പിടി വിട്ടുപോകും. സ്വര്‍ണക്കടത്തും ലൈഫ് പദ്ധതിയും നാളെ മുതല്‍ യുഡിഎഫും ബിജെപിയും പ്രചാരണ ആയുധമാക്കാനിരിക്കെ മുഖ്യമന്ത്രി പിണറായിയുടെ രക്തമ്മര്‍ദം കൂട്ടുകയും ഉറക്കം കെടുത്തുകയും ചെയ്യുമെന്നതില്‍ സംശയമില്ല. അതിനേക്കാള്‍ ഏറെ മാരകമായിരിക്കും പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ പോകുന്ന സാഹചര്യം.
രവീന്ദ്രന്റെ കോവിഡ് ബാധയുടെ നിജസ്ഥിതി നാളെയേ പുറത്തുവരികയുള്ളു. രവീന്ദ്രനു കോവിഡ് ബാധിച്ചിട്ടുങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാര്‍ക്കും രോഗമുണ്ടായില്ല എന്നതാണ് ഏറെ സംശയം ജനിപ്പിക്കുന്നത്ത്. അടുത്ത ദിവസം മുതല്‍ രവീന്ദ്രനെ ചോദ്യം ചെയ്യുന്ന വേളയില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. ആഴ്ചകളോളം നുണപറഞ്ഞും മൗനംപൂണ്ടും രോഗം നടിച്ചും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കേന്ദ്ര ഏജന്‍സികളെ വട്ടം ചുറ്റിച്ചതുപോലുള്ള ആഭ്യാസങ്ങള്‍ ഇനി നടത്തില്ല. സ്വപ്‌നാ സുരേഷിന് സ്ത്രീ എന്ന പരിഗണനയും ശിവശങ്കരന് ഐഎഎസുകാരന്‍ എന്ന ആനുകൂല്യവും കുറെയൊക്കെ കിട്ടിയെങ്കിലും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇത്തരം ആനുകൂല്യങ്ങള്‍ക്കൊന്നും സാധ്യതയും അവസരവുമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓരോ ഫയല്‍നീക്കവും ഇടപെടലുകളും ബന്ധങ്ങളും പിണറായിയുടെ നിഴലായി നിലകൊള്ളുന്ന സിഎം രവീന്ദ്രന് വ്യക്തമായി അറിയാം.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനു മുന്നിലെത്തിയിരുന്ന ഓരോ ഫയലും കൃത്യമായി അറിയുന്നയാളാണ് ഈ രവീന്ദ്രന്‍. സ്വര്‍ണക്കള്ളക്കടത്തിനു പുറമെ ലൈഫ് പദ്ധതി ഉള്‍പ്പെടെ ഇടപടലുകളില്‍ ശിവശങ്കരനെ കൂടാതെ ആര്‍ക്കൊക്കെ അറിവും പങ്കാളിത്തവും ലാഭവിഹിതവുമുണ്ടായിരുന്നു എന്നതിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരാനുള്ളത്. ഈന്തപ്പഴം ഇടപാട് ഉള്‍പ്പെടെ എല്ലാ നടപടികളുടെ സൂത്രധാരന്‍ ശിവശങ്കരാണെന്നു തെളിഞ്ഞിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍സ്വാധീനമുള്ളയാള്‍ക്കും ഈ ഇടപാടുകളുടെ വിഹിതം ലഭിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഈ ഇടപാടുകളെപ്പറ്റി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനും അറിയാമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. പിണറായി വിജയന്റെ വിശ്വസ്തനായി ഒന്നര പതിറ്റാണ്ടായി ഒപ്പമുള്ള സിഎം രവീന്ദ്രനുമായി സ്വര്‍ണക്കള്ളക്കടത്ത്, കള്ളപ്പണം വെളിപ്പിക്കല്‍ സംഘങ്ങള്‍ക്ക് ബന്ധമുണ്ടായിട്ടുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് തെളിവു നിരത്തുന്ന സാഹചര്യമുണ്ടായാല്‍ പിണറായി പാളും. പിണറായിയുടെ ഉറ്റവരും ബന്ധുക്കളുമൊക്കെ ഇതില്‍ കണ്ണികളായി വരുന്ന സാഹചര്യമുണ്ടായാല്‍ പിണറായിക്ക് പിടിച്ചുനില്‍ക്കാനാവില്ല.
ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന്, കള്ളക്കച്ചവട ബിനാമി സംഘങ്ങള്‍ക്ക് ഇനി ചോദ്യം ചെയ്യലിനു വിധേയരാകേണ്ടത് പിണറായിയുടെ സ്റ്റാഫിനു ബന്ധമുണ്ടായാല്‍ പണി പാളും. ലൈഫ്, സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളിലെ കോഴ ആര്‍ക്കൊക്കെ വീതിക്കപ്പെട്ടു എന്നതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്തുവന്നേക്കാം. ശിവശങ്കരന്‍ സ്വപ്‌നയ്ക്കു മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ സഹപ്രവര്‍ത്തരില്‍ ചിലര്‍ക്കും കോടിയുടെ വിഹിതം നല്‍കിയിരുന്നു എന്ന സാധ്യതയിലേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഫോണ്‍ കോളുകളും വാട്‌സ് ആപ്പ് ചാറ്റുകളും തെളിവായി നിരത്തി ചോദ്യം ചെയ്യലുകള്‍ക്ക് ഇറങ്ങുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചയും നാമനിര്‍ദേശപത്രികയും നിര്‍ണായക നിമിഷത്തിലെത്തുകയും പ്രചാരണം ചൂടേറുകയും ചെയ്യുന്ന വേളയിലാണ് കോടിയേരിയുടെ രാജിയും മുഖ്യമന്ത്രിയും കുരുക്കും ഒരുപോലെ വന്നുചേരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യതയില്‍ പിണറായി രാജിവച്ചാല്‍ പാര്‍ട്ടിയിലെ സ്‌ഫോടനം മാത്രമല്ല മുന്നണി അപ്പാടെ വെട്ടിപ്പിളര്‍ന്നുപോകാം. തെരഞ്ഞെടുപ്പില്‍ ഒരു പ്രസ്താവന ഇറക്കാന്‍പോലും പറ്റാത്ത ഗതികെട്ട ദയനീയാവസ്ഥയിലാണ് കോടിയേരിയും പിണറായി വിജയനും. ഭരണതലത്തിലും സിപിഎം പാര്‍ട്ടി തലത്തിലും വീണ്ടുമൊരു നടുക്കത്തിനു കൊപ്പുകൂട്ടുകയാണ് വരുംദിവസങ്ങളിലെ ചോദ്യം ചെയ്യല്‍.
https://www.facebook.com/Malayalivartha