കോടിയേരിക്ക് വീണ്ടും കഷ്ടം മുംബൈ യുവതിയും കുട്ടിയും തിരുവനന്തപുരത്തേക്ക്!

എന്റെ ആണ്‍കുട്ടിയുടെ അച്ഛന്‍ ബിനോയി കോടിയേരി എന്നു പറഞ്ഞ് ബിഹാര്‍കാരി നര്‍ത്തകി തിരുവനന്തപുരത്തേക്ക് വരികയാണോ ? വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും കുട്ടിയായപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുകയാണ്. ഡാന്‍സ് ബാറിയെ നര്‍ത്തകിയെ അറിയില്ലെന്നും നിലവില്‍ 10 വയസുള്ള ആണ്‍കുട്ടി തന്റേതല്ലെന്നും നിലപാട് സ്വീകരിച്ചിക്കുന്ന സാഹചര്യത്തില്‍ കുറ്റപത്രത്തിന്റെ കോപ്പിയുമായി യുവതി ഉടന്‍ കേരളത്തിലേക്ക് വരുമെന്നാണ് സൂചന.
മുംബൈ കോടതിയില്‍ കേസ് അനന്തമായി നീളാനുള്ള സാഹചര്യത്തില്‍ തനിക്കും കുട്ടിക്കും അഭയം നല്‍കണമെന്ന ആവശ്യവുമായി 33 കാരിയായ യുവതി കോടിയേരിയുടെ വീട്ടിലേക്കോ പാര്‍ട്ടി ആസ്ഥാനത്തേക്കോ വരാനുള്ള നീക്കമാണെന്നറിയുന്നു. ബിനീഷ് കോടിയേരി മയക്കമരുന്നുകേസില്‍ ജയിലിലായതിനു പിന്നാലെ സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് വീണ്ടും കുരുക്കു മുറുക്കുകയണ് ബിനോയി കോടിയേരി. ബിനോയി കോടിയേരിയെ നിലവില്‍ ഫോണില്‍പോലും ലഭിക്കുന്നില്ലെന്നും കുട്ടിക്കും തനിക്കും ജീവിക്കാന്‍ മാര്‍ഗമില്ലെന്നും ഫ്‌ളാറ്റ് വാടക കൊടുക്കാന്‍ പറ്റാതെ വലയുകയാണെന്നും യുവതി മുംബൈ ഓഷിവാര പോലീസില്‍ പരാതി പറഞ്ഞിട്ടുണ്ട്.
ബിനോയ് തന്റെ കുഞ്ഞിന്റെ അച്ഛനാണെന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയെതുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. രജിസ്ട്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബോംബൈ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി ഹര്‍ജി നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് 2021 ജൂണിലേക്കു മാറ്റിയിരുന്നു. തന്നെയുമല്ല സെന്‍ട്രല്‍ മെഡിക്കല്‍ ലാബിലെ ഡിഎന്‍എ ഫലം പുറത്തുവരാന്‍ ഒന്നര വര്‍ഷം കാത്തിരിക്കണമെന്ന സാഹചര്യവും യുവതിയെ കുഴയ്ക്കുന്നു. ബിനോയി ബന്ധം സ്ഥാപിക്കുകയും മുംബൈയില്‍ ഫ്‌ളാറ്റെടുത്തു താമസിപ്പിച്ച് കുട്ടിയുണ്ടാവുകയും ചെയ്തശേഷം തനിക്ക് മറ്റൊരു ജോലിയ്ക്കും വരുമാനത്തിനും സാധ്യതയില്ലെന്നും നിലവില്‍ ഒരു സഹോദരിയുടെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നുമാണ് യുവതിയുടെ പക്ഷം.
അതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും പറഞ്ഞുറപ്പിച്ച തുക നല്‍കാതെ വന്നതോടെയാണ് യുവതി വീണ്ടും രംഗത്തിറങ്ങിയത്. ബിനീഷ് കോടിയേരിയെ ബാംഗളൂര്‍ പരപ്പന ജയിലില്‍ നിന്ന് എങ്ങനെയും ജാമ്യത്തിലിറക്കാന്‍ അഭിഭാഷകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു മാസമായി ബിനോയി ബാംഗളൂരില്‍ കഴിയുകയാണ്. ഇതിനിടെയാണ് കോടിയേരിക്ക് ആരോഗ്യനില വഷളായതും കോടിയേരി രാജിവച്ചൊഴിഞ്ഞതും. സിപിഎം കണ്ണൂര്‍ നേതാക്കളുടെ മക്കളും ബന്ധുക്കളും ബാംഗളൂരില്‍ ബിനീഷിനും ബിനോയിക്കും സഹായ നീക്കം നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുകയും ബിനീഷ് ജയിലിലാവുകയും ചെയ്തതോടെ തനിക്ക് ബിനോയിയില്‍ നിന്ന് നഷ്ടപരിഹാരം കിട്ടാന്‍ സാധ്യത മങ്ങുന്നവെന്ന സാഹചര്യത്തിലാണ് യുവതി കേരളത്തിലേക്ക് വരാന്‍ നീക്കം നടത്തുന്നത്.
മകനെതിരെ യുവതി പരാതി ഉന്നയിപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി യുവതിയെയും കുട്ടിയെയും കണ്ടിരുന്നു. തന്നെയുമല്ല കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റലിലും പ്രസവം നടന്ന ആശുപത്രിയിലും അച്ഛന്റെ പേരായി നല്‍കിയിരിക്കുന്ന വിലാസവും കുടുംബത്തിന് കുരുക്കായി മാറിയിരിക്കുന്നു. സാഹചര്യങ്ങളും തെളിവുകളും വിനോദിനി കണ്ടു മടങ്ങിയതോടെ തനിക്ക് നീതി കിട്ടുമെന്ന് കരുതിയെങ്കിലും കുടുംബത്തില്‍ നിന്ന് മറുപടിയുണ്ടായില്ല. വിവാഹിതനും കുട്ടിയുടെ അച്ഛനുമാണെന്ന വസ്തുത മറച്ചുവച്ചാണ് തന്നെ ഡാന്‍സ് ബാറില്‍വെച്ച് പ്രലോഭനം തന്ന് ബിനോയി ചൂഷണം ചെയ്തുകൊണ്ടിരുന്നുവെന്നും 2010ല്‍ താന്‍ ആണ്‍കുട്ടിക്കു ജന്‍മം നല്‍കിയെന്നുമെന്ന് യുവതിയുടെ പക്ഷം.
പീഡനപരാതി നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ ഡിഎന്‍എ റിപ്പോര്‍ട്ടിനായി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ബിനോയി തന്റെ കുട്ടിയുടെ അച്ഛനാണെന്നും ആരോപിച്ച് 2019 ജൂണിലാണ് ബീഹാര്‍ സ്വദേശിനി പരാതി നല്‍കിയത്. ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരിക്കവേ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയില്‍ ബിനോയിയെ പരിചയപ്പെട്ടത്. പിന്നീട് 2009ല്‍ ഗര്‍ഭിണിയായതോടെ യുവതി മുംബൈയിലേക്കു മടങ്ങി മുംബൈയില്‍ പ്രസവിച്ചു. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നുണ്ട്.
ബിനോയിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലുടന്‍ യുവതി തിരുവനന്തപുരത്തേക്കു പോരാനാണ് നീക്കമത്രെ. കോടിയേരിയുടെ രാജിയും ബിനീഷിന്റെ മയക്കുമരുന്നു കടത്തിലെ അനന്തമായ ജയില്‍വാസവും ഒരു വശത്തും എണ്ണമറ്റ കേസുകളും അന്വേഷണങ്ങളും മറുവശത്തും നീങ്ങുമ്പോള്‍ മുംബൈയിലെ യുവതി കുട്ടിയുമൊപ്പം എത്തിയാല്‍ സിപിഎം വീണ്ടും കുരുക്കിലാം. തന്നെയുമല്ല കോടിയേരിയുടെ മക്കള്‍ പാപ്പരായി പ്രഖ്യാപിക്കുകയോ സ്വത്ത് വകകള്‍ സര്‍ക്കാര്‍ മരവിപ്പിക്കുകയോ ചെയ്താല്‍ യുവതിക്ക് യാതൊരു നഷ്ടപരിഹാരത്തിനും സാധ്യതയില്ലാതാകും. പീഡനക്കേസുകളില്‍ ഉറഞ്ഞുതുള്ളുന്ന സിപിഎം നേതാക്കളും പാര്‍ട്ടിയുടെ വനിതാ സംഘടനകളും വനിതാ കമ്മീഷനും ബിനോയിയ്‌ക്കെതിരെയുള്ള പീഡനക്കേസില്‍ ഒന്നും അറിയാത്ത അഭിയനം തുടരുകയാണ്. അപ്രതീക്ഷിതമായി യുവതിയും കുട്ടിയും എത്തിയാല്‍ കേരളത്തിലുണ്ടാകാവുന്ന സംഭവവികാസം സിപിഎമ്മിനു താങ്ങാനാവില്ല.
https://www.facebook.com/Malayalivartha