കണ്ണൂരിലെ ചോരകുതിര്‍ന്ന രാഷ്ട്രീയ ഭൂമികയില്‍ ജയരാജനെപ്പോലെ കമ്യണിസ്റ്റുപാരമ്പര്യമുള്ള നേതാക്കള്‍വെറുതെനില്‍ക്കുമ്പോള്‍;എന്തിനാണ് എ വിജയരാഘവനെപ്പോലെ കാര്യമായ പാരമ്പര്യവുമില്ലാത്തവരെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതെന്ന് മുല്ലപ്പള്ളി

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചെയ്ത കൊടുംചതിയില്‍ കട്ടിലും കസേരയുമില്ലാതെ കഴിയുന്ന സഖാവ് പി ജയരാജനോട്, കെപിസിസി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ കൊടുംചതി ചെയ്യരുതായിരുന്നു.കണ്ണൂരിലെ ചോരകുതിര്‍ന്ന രാഷ്ട്രീയ ഭൂമികയില്‍ ജയരാജനെപ്പോലെ കമ്യണിസ്റ്റുപാരമ്പര്യമുള്ള നേതാക്കള്‍ വെറുതെ നില്‍ക്കുമ്പോള്‍എന്തിനാണ് എ വിജയരാഘവനെപ്പോലെ കാര്യമായ പാരമ്പര്യവുമില്ലാത്തവരെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതെന്നാണ് മുല്ലപ്പള്ളിയുടെ വിടുവായ.വടകര ലോക് സഭാ മണ്ഡലത്തില്‍ കഴിഞ്ഞ അങ്കത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയപ്പോള്‍, പി ജയരാജന്റെ കണ്ണൂര്‍ ജില്ലാ സിപി എം സെക്രട്ടറി സ്ഥാനംകോടിയേരിയും പിണറായിയും കൂടി വെട്ടിനിരത്തിയതാണ്.സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിനിറുത്തിയാലും പെങ്ങള്‍ പി സതീദേവിയെപ്പോലെ എംപിയായി പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കാമെന്നു ജയരാജന്‍ കണക്കുകൂട്ടി നീങ്ങുമ്പോഴാണ,് ഇതേ മുല്ലപ്പള്ളിതന്നെ കെ
മുരളീധരനെ എതിര്‍സ്ഥാനാര്‍ഥിയാക്കി ജയരാജനെതിരെ വെച്ചുകൊടുത്തത്.മുരളീധരന്റെ വരവിനെക്കുറിച്ച് അഭിപ്രായം ചോദിച്ച പത്രക്കാരോടൊക്കെ ജയരാജന്‍ കലിച്ചിളകി വന്നതൊക്കെ കേരളം കണ്ടതാണ്.കഷ്ടകാലത്ത് കല്ലുമഴ എന്നു പറഞ്ഞ ഗതികേടായിരുന്നു പി ജയരാജന്‍ സഖാവിനു സംഭവിച്ചത്.കെ മുരളീധരന്റെ വരവോടെ സകല പ്രതീക്ഷകളും തകര്‍ന്ന പി ജയരാജന്‍ ആതെരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടി. ആ പൊട്ടലിനുശേഷം ഇന്നേ വരെസിപിഎം സെക്രട്ടറി സ്ഥാനം ജയരാജന് തിരിച്ചുകിട്ടിയിട്ടില്ല.ജില്ലാ സെക്രട്ടറിയായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ലാ ഓഫീസില്‍സ്ഥിരതാമസമാക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്തിവന്ന പി ജയരാജന് ഇതേപാര്‍ട്ടി ഓഫീസിലേക്ക് പ്രവേശനം പോലുമില്ല. ബോംബും കത്തിയും കൊടുവാളും പുത്തരിയല്ലാത്ത കണ്ണൂരില്‍ പ്രതിയോഗികളുടെ ആക്രമണത്തില്‍ കൈയുടെ
സ്വാധീനം വരെ നഷ്ടമായ സഖാവാണ് പി ജയരാജന്‍.കോടിയേരിയും പിണറായിയും ഗോവിന്ദനും ഇപി ജയരാജനും എംവി ജയരാജനും
ഉള്‍പ്പെടുന്ന ലോബി പി ജയരാജന്‍ പാര്‍ട്ടിയെക്കാള്‍ വളരുന്നുവെന്ന അസൂയ സഹിക്കാനാവാതെയാണ് പി ജയരാജനെ പാര്‍ട്ടിയില്‍ വെട്ടിനിരത്തിയത്.സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു മുകളിലേക്കുചാഞ്ഞുവളര്‍ന്നാല്‍ വെട്ടിമാറ്റും എന്ന് പിണറായി മുന്‍പ് പറഞ്ഞതും ഇതേജയരാജനെക്കുറിച്ചാണ്.കണ്ണൂരിലെ സിപിഎം ഗോധയില്‍ ഒന്നുമല്ലാതെ കഴിയുകയാണ് പഴയ പുലിയായ സഖാവ്
ജയരാജനിപ്പോള്‍.കണ്ണൂരില്‍ പാര്‍ട്ടിയില്‍ ഇടമില്ലാതെ ഗാനമേളയും ഫേസ്ബുക്ക്കലാപരിപാടികളും അന്നദാനവുമൊക്കെയായി നേരം പോക്കുന്ന പി ജയരാജനിട്ടാണ്കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ ഈ ഉപഹാര സമര്‍പ്പണം.സെക്രട്ടറിയാകാന്‍ എന്ത് ട്രാക്ക് റെക്കോര്‍ഡാണ് എ വിജയരാഘവനുള്ളത്എന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. പാര്‍ട്ടിയില്‍ യോഗ്യതയുള്ളമറ്റ് എത്രയോ പേരുണ്ട്. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ സിപിഎമ്മിനെനയിക്കാന്‍ വിജയരാഘവനാകില്ല. പി ജയരാജനൊക്കെ എത്രയോ ഭേദമാണ്. പലവിമര്‍ശനങ്ങളും ഉണ്ടെങ്കിലും അദ്ദേഹം അഴിമതിക്കാരനല്ല. പി ജയരാജന്റെമക്കളും അഴിമതിക്കാരല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.എന്തായാലും പി ജയരാജന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വായ്ത്താരിയായും ഫേസ് ബുക്കിലും നാടന്‍ കീര്‍ത്തനം നടത്തിയാണ് കലിപ്പുതീര്‍ത്തത്. ഇതേമുല്ലപ്പള്ളി കോണ്‍ഗ്രസുകാരന്‍ തന്നെ പി ജയരാജനെ രക്തം കുടിക്കുന്ന കണ്ണൂര്‍ ഡ്രാക്കുള എന്ന ലോകസഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ നടത്തിയപരാമര്‍ശം ആരും മറിട്ടില്ല. പി ജയരാജന്‍ ഒട്ടുതന്നെ മറന്നിട്ടില്ല.
കണ്ണൂരിലും വടകരയിലും കാല്‍ നൂറ്റാണ്ടോളം ഇതേ മുല്ലപ്പള്ളിയുടെ രാഷ്ട്രീയപ്രതിയോഗിയായിരുന്നല്ലോ ജയരാജനും സഹോദരി സതീദേവിയും.പി ജയരാജന്‍ മുല്ലപ്പള്ളിയെ ഉന്നമിട്ട് തൊടുത്ത ഫേസ്ബുക്ക് മിസൈല്‍പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്എനിക്കാവശ്യമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ്സ്ഥാനാര്‍ഥിയായ എനിക്ക് രക്തം കുടിക്കുന്ന ഡ്രാക്കുള എന്ന വിശേഷണമാണ്ഇവര്‍ ചാര്‍ത്തിയത്. ഇപ്പോള്‍ അല്‍ഷീമേഴ്‌സ് ബാധിച്ചയാളെ പോലെപെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും. ഈ മാന്യദേഹത്തിന്റെഇപ്പൊളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന്അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും.നിങ്ങള്‍ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല എന്റേത്.ഒരു കമ്മ്യുണിസ്‌റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക്പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായകാഴ്ചപ്പാടാണ് എനിക്കുള്ളത്
.പാര്‍ട്ടിയെ തകര്‍ക്കാനുള്ള സംഘപരിവാര്‍അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ്സും രംഗത്തുള്ളത്. ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പംഉണ്ടാക്കുകഎന്നുള്ളതാണ്.അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര് എന്നിങ്ങനെ പോയി പി ജയരാജന്റെ കടന്നാക്രമണം.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കാന്‍ ഒരു സീറ്റ്കിട്ടുന്നില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ ജയരാജന് വിലാസം നഷ്ടപ്പെടുമെന്നസ്ഥിതിയാണ്. കണ്ണൂരിലെ പാര്‍ട്ടി കോട്ടയില്‍ ഉറപ്പുള്ള ഒരു സീറ്റ്നിലവിലെ സാഹചര്യത്തില്‍ പി ജയരാജന് പിണറായി വെച്ചുനീട്ടുമോഎന്നുറപ്പില്ല. ജയിക്കാനും തോല്‍ക്കാനും സാധ്യതയുള്ള ഒരു സീറ്റ് വച്ചു നീട്ടിയാല്‍ വല്യ കാര്യം എന്നു പറഞ്ഞാല്‍ മതി. അത്രയേറെ കലിപ്പാണ്സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്ക് ജയരാജന്‍ സഖാവിനോടുള്ളത്.കണ്ണൂര്‍ സിപിഎമ്മില്‍ ഇന്നും ആരാധകരും അണികളുമുള്ള പി ജയരാജന്‍കോടിയേരിയുടെയും പിണറായിയുടെയും കണ്ണൂരിലെ കുടുംബവാഴ്ചക്കാരുടെയും നശിച്ചപോക്കിനെ പാര്‍ട്ടിയ്ക്കുള്ളില്‍ ചോദ്യം ചെയ്ത നേതാവാണ്. ബിനീഷ്കോടിയേരിയുടെ കൊള്ളക്കച്ചവടങ്ങളും ബിനോയി കോടിയേരിയുടെ മുംബൈസംബന്ധക്കേസുമൊക്കെ പുറത്തുവിട്ടത് ജയരാജന്റെ ആള്‍ക്കാരാണെന്ന്മുന്‍പുതന്നെ കേള്‍വിയുണ്ടായിരുന്നു.എന്തായാലും മുല്ലപ്പള്ളി ചെയ്യുന്ന ചെയ്ത്ത് വല്ലാത്ത ചെയ്ത്തായി പോയി.ആരോഗ്യമന്ത്രി ഷൈലജടീച്ചറിനെ കോവിഡ് റാണിയെന്നു വിളിച്ചുണ്ടാക്കിയമുല്ലപ്പള്ളിയുടെ പൊല്ലാപ്പ് ഇനിയും കെട്ടടങ്ങിയിട്ടില്ല. സോളാര്‍ കേസിലെവേശ്യാ പ്രയോഗവും, ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകള്‍മരിക്കും എന്നുമൊക്കെയുള്ള വിടുവായ പ്രയോഗങ്ങള്‍.എഎ റഹീമിനെ ആക്രിക്കാരന്‍ എന്നു വിളിച്ചു നടത്തിയ പ്രയോഗവും പൊല്ലാപ്പിനുകാരണമായി. എന്തായാലും പി ജയരാജനോട് വേണ്ടായിരുന്നു ഈ സമയത്ത്മുല്ലപ്പള്ളിയുടെ ഈ ഉപകാരസ്മരണ.
https://www.facebook.com/Malayalivartha