ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി ; പകുതി എത്തിയതോടെ അയാളുടെ സ്വഭാവം മാറി; യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നു; ഉള്‌ള്യേരി മലബാർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

ആംബുലൻസിൽ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ അടുത്ത പീഡന വാർത്തയാണ് പുറത്ത് വരുന്നത്. ഉള്‌ള്യേരി മലബാർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം നടന്നിരിക്കുകയാണ് . ആശുപത്രി ജീവനക്കാരനെതിരെ യുവതി പരാതി നൽകി.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത് . ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും.യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് ഇയാൾ മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. യുവാവ് തന്നെ ശല്യം ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതരെ കണ്ട് പരാതി നേരത്തെ അറിയിച്ചിരുന്നുവെന്നും, എന്നാൽ നടപടികളുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
സംസ്ഥാനത്ത് ഇതിന് മുമ്പും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ ആറന്മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍വച്ച് ഡ്രൈവർ പീഡിപ്പിച്ചിരുന്നു. കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചിരുന്നു . സംഭവത്തിൽ 108 ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായിരുന്നു . ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha