Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഞങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവർ ആണ് നിങ്ങളിൽ ഭൂരിഭാഗം പേരും; അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ; സിനിമയല്ല ജീവിതം; എല്ലാവർക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ; തുറന്നടിച്ച്‌ സാധിക

16 NOVEMBER 2020 12:28 PM IST
മലയാളി വാര്‍ത്ത

സിനിമ സീരിയൽ നടികൾക്ക് നേരെ അശ്ലീലത വിളമ്പുന്ന പുരുഷന്മാരുടെ എണ്ണം കുറവല്ല. പല താരങ്ങളും ഇതിന് തക്കതായ മറുപടി നൽകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടി സാധിക ചില കുറിപ്പുകളും മാത്രമല്ല ഫോട്ടോകളായും പങ്ക് വച്ചിരുന്നു. ഇപ്പോൾ എല്ലാത്തിനും മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാധിക.

സാധികയുടെ കുറിപ്പ്


As many of your genuine request and concern here i am posting the full conversation between us.ഒരുപാട് പേര് എന്റടുത്തു msg അയച്ചു പറഞ്ഞതിന്റെ ഭാഗമായി അവർക്കു വേണ്ടി അവരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ നമിച്ചുകൊണ്ട് ആ സ്ക്രീൻഷോർട്ട്സിന്റെ പൂർണരൂപം ഇവിടെ ചേർക്കുന്നു.കഴിഞ്ഞ പോസ്റ്റിൽ സ്ക്രീൻഷോർട്ട് ക്രോപ് ചെയ്യാൻ മറന്നതല്ല അത് ക്രോപ് ചെയ്തു പോസ്റ്റേണ്ടത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് എന്റെ സ്വഭാവത്തിന് ചേരില്ല കാരണം ഞാൻ ചെയ്തു എന്ന് എനിക്ക് അറിയാവുന്ന കാര്യം ആണെങ്കിൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തിയല്ല ഞാൻ. അയാള് പറഞ്ഞതുപോലെ മുൻപ് കൂടിയ കാര്യം എന്താണെന്നു അയാൾക്ക്‌ പോലും അറിയൂല. പക്ഷെ നിങ്ങളിൽ പലർക്കും അതറിയാമെന്നുള്ള രീതിയിൽ ആയിരുന്നു നിങ്ങളുടെ പ്രതികരണം. അതിലൊരു പെൺകുട്ടി പീഡനത്തിന്റെ കാരണക്കാർ അടങ്ങി ഒതുങ്ങി ജീവിക്കാത്ത പെണ്ണുങ്ങൾ ആണെന്ന് പറഞ്ഞു കേട്ടു... ജിഷക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുർനടപ്പ്? അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴിൽ ആണ് അത് ചെയ്യുന്നു എന്നത് കൊണ്ട് അവരാരും മോശക്കാർ ആവില്ല. ഞങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവർ ആണ് നിങ്ങളിൽ ഭൂരിഭാഗം പേരും. അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ. സിനിമയല്ല ജീവിതം. എല്ലാവർക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ.താത്പര്യം ഉള്ളവർ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ചോര തിളച്ചു എല്ലാ സ്ത്രീകളെയും അപമാനിച്ചു "നിന്നെപ്പോലെ കാശുണ്ടാക്കാൻ മാനം വിക്കുന്നവർ അല്ല ഞങ്ങൾ "എന്ന് പറയുമ്പോൾ നിങ്ങൾ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്. കാരണം ഞാൻ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്? നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? ഇല്ല്യാ. പിന്നെ ഉള്ള തെളിവ് ഞാൻ ഇടുന്ന വസ്ത്രം ഞാൻ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവം അത് വച്ചാണ് നിങ്ങൾ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും. ഞാൻ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാൻ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കിൽ അതെന്റെ വിജയം ആണ് ഞാൻ ചെയ്ത കഥാപാത്രങ്ങളുടെ വിജയം ആണ്.

പിന്നെ ഇത്തരം ആളുകളുടെ പ്രൊഫൈൽ പോസ്റ്റ്‌ ചെയ്യുന്നത് നിങ്ങളുടെ സപ്പോർട്ടിനോ പബ്ലിസിറ്റിക്കോ അല്ല. എന്നെ ഇഷ്ടപെടുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ട് അവർക്കു പലപ്പോളും ഇത് പ്രചോദനം ആകാറുണ്ട്. അതുമാത്രം അല്ല ഇത്തരം ആളുകളെ തിരിച്ചറിയാൻ ഒരു ഉപകാരം കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാൽ നാളെ ഓസ്കാർ ഒന്നും കിട്ടൂല... ഞാൻ പണിയെടുത്താൽ എനിക്ക് കൊള്ളാം എനിക്ക് ജീവിക്കാം. അത്രേ ഉള്ളു. അല്ലാതെ ഇടക്കിടക്കി ഒരുരുത്തരുടെ പോസ്റ്റ്‌ ഇട്ടു കളിക്കാൻ എനിക്ക് തലയ്ക്കു ഓളം ഒന്നൂല്യ.. നാളെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ പ്രതിയായി ഇവരുടെ പേര് കാണുമ്പോൾ അന്ന് ഞാൻ ഇത് അറിയിച്ചില്ലല്ലോ എന്നെനിക്കു തോന്നരുതല്ലോ?നന്ദി.(ഇത് പോസ്റ്റ്‌ ചെയ്യാൻ വിചാരിച്ചതല്ല പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് പറഞ്ഞത് കൊണ്ടു അവർക്കായി മാത്രം. അല്ലാതെ ഇതൊരു ന്യായീകരണം അല്ല)'

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (11 minutes ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (21 minutes ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (32 minutes ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (39 minutes ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (1 hour ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (1 hour ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (1 hour ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (2 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (3 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (3 hours ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (5 hours ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (5 hours ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (5 hours ago)

Malayali Vartha Recommends