Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക


ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...

'രണ്ടുപേര്‍ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച്‌ അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്'; പൊലീസ് ആക്‌ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍

21 NOVEMBER 2020 06:43 PM IST
മലയാളി വാര്‍ത്ത

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്‌ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.'രണ്ടുപേര്‍ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച്‌ അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. അതും കോടതി എടുത്തു കളഞ്ഞതിനെക്കാള്‍ ജനാധിപത്യ വിരുദ്ധമായ നിയമം. അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം', ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എല്‍.ഡി.എഫിന്റേയും സി.പി.ഐ.എമ്മിന്റേയും നയം ചവറ്റുകൊട്ടയിലിട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം പിണറായി വിജയന്‍ ഒപ്പിടുന്ന കാഴ്ചയാണിതെന്നും ഹരീഷ് പറഞ്ഞു.

നിലവിലുള്ള പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു.

സുപ്രീംകോടതി വിധി മറികടക്കാനുള്ള ഉള്ള നിയമ ഭേദഗതി അംഗീകരിക്കുരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണറെ കണ്ടിരുന്നു. ഓർഡറിൽ ഒപ്പിടാൻ ഗവർണർ വൈകിയത് സർക്കാരിനും ആശങ്ക ഉണ്ടാക്കിയിരുന്നു.ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല ... പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാനാകാതെ നമ്പി രാജേഷ് യാത്രയായി.... എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം തളര്‍ന്നു വീണ ഭര്‍ത്താവിന്റെയടുത്തെത്താ  (12 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന  (24 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കി... ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്...  (46 minutes ago)

ഇരട്ടക്കൊലക്കേസിലെ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി വീണത് കിണറ്റില്‍.... ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്ത് പ്രതിയെ മുകളിലെത്തിച്ച് അറസ്റ്റു ചെയ്തു  (1 hour ago)

ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി  (1 hour ago)

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (5 hours ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (5 hours ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (5 hours ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (5 hours ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (7 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (7 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (7 hours ago)

Malayali Vartha Recommends