താനും അയാളും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നെന്നുമൊക്കെ ആരൊക്കെയോ കഥകള്‍ പ്രചരിപ്പിച്ചു; വിസ്താരക്കൂട്ടില്‍ കയറ്റി നിര്‍ത്തി അയാളെന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞപ്പോള്‍ സഹിക്കാനായില്ല; ഞാനയളോട് കോടതി മുറിയില്‍ വച്ചു തന്നെ കയര്‍ത്തു സംസാരിച്ചു തെറ്റ് ചെയ്തവര്‍ക്കാണ് കുറ്റബോധം തോന്നേണ്ടത്; ഒളിച്ചിരിക്കേണ്ടതും അവരാണ്; ഞാന്‍ തലയുയര്‍ത്തിത്തന്നെ പുറത്തിറങ്ങി; ആംബുലൻസിനുള്ളിൽ പീഢിപ്പിക്കെപ്പെട്ട പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ആംബുലൻസിനുള്ളിൽ കോവിഡ് ബാധിച്ച പെൺകുട്ടി പീഡനത്തിനിരയായത്. എന്നാൽ ആ സംഭവം രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴി മാറിയിരുന്നു. ആശുപത്രിയിൽ വച്ച് പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ പൊലീസുകാരില്‍ നിന്നുള്‍പ്പടെ നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ച് പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. . ആരും തന്നോട് ദയ കാട്ടിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു. ആരും തന്നോട് ദയ കാണിച്ചില്ല. തെളിവെടുപ്പിന്റെ ഭാഗമായ ശാരീരിക പരിശോധനയായിരുന്നു ഏറ്റവും അധികം പെൺകുട്ടിയെ വേദനിപ്പിച്ചത്. നടന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയേണ്ടി വന്നു. ദേഹപരിശോധനയ്ക്ക് വഴങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. അതിനും ഒരുപാട് പഴി കേട്ടു. ശരീരം അനക്കാന്‍ വയ്യാത്ത അവസ്ഥയില്‍ തുടരെ അപമാനിക്കപ്പെടുന്നപോലെ തോന്നി. ഒപ്പമുണ്ടായിരുന്ന പൊലീസുകാരിപോലും തന്നെ വഴക്കു പറഞ്ഞു. പരിശോധനയ്ക്ക് തയ്യാറാവാന്‍ വേണ്ടി അവര്‍ ബലം പ്രയോഗിക്കുകയും ചെയ്തു.
ഒടുവില്‍ ഏതോ ഒരു പോലീസുദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചു. അദ്ദേഹം മാത്രമായിരുന്നു കരുതലോടെ പെൺകുട്ടിയോട് സംസാരിച്ചത്. മോളേ, കേസ് നിലനില്‍ക്കണമെങ്കില്‍ തെളിവ് വേണം. അതിന് ഇതേയുള്ളൂ വഴി എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയായിരുന്നു താനതിന് തയ്യാറായത് .എന്നാൽ അതിനിടയിൽ വാര്‍ത്ത പുറം ലോകമറിഞ്ഞു . പലരും സംശയത്തോടെ വിരല്‍ ചൂണ്ടി. എന്തുവന്നാലും ഒപ്പം കാണുമെന്ന് വിചാരിച്ചവര്‍പോലും കൈയൊഴിഞ്ഞതോടെ ആകെ തളര്‍ന്നു. പീഡിപ്പിച്ചവനെ മുമ്ബേ അറിയാമായിരുന്നെന്നും താനും അയാളും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നെന്നുമൊക്കെ ആരൊക്കെയോ കഥകള്‍ പ്രചരിപ്പിച്ചു. ഇതേകാര്യം പറഞ്ഞ് അയാളുടെ പാര്‍ട്ടിക്കാരെന്ന് സ്വയം പരിചയപ്പെടുത്തി ചിലര്‍ വിളിച്ചുകൊണ്ടേയിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ അയാളുടെ വക്കീല്‍ കോടതി മുറിയില്‍ വച്ച് പലതും പറഞ്ഞ് അപമാനിച്ചു. വിസ്താരക്കൂട്ടില്‍ കയറ്റി നിര്‍ത്തി അയാളെന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞപ്പോള്‍ സഹിക്കാനായില്ല.
തന്നെ ഒറ്റപ്പെടുത്തിയ, കുറ്റപ്പെടുത്തിയ എല്ലാവരുടെയും മുഖം ഞാനയാളില്‍ കണ്ടു. ഞാനയളോട് കോടതി മുറിയില്‍ വച്ചു തന്നെ കയര്‍ത്തു സംസാരിച്ചു.താനൊരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തവര്‍ക്കാണ് കുറ്റബോധം തോന്നേണ്ടത്. ഒളിച്ചിരിക്കേണ്ടതും അവരാണ്. ഞാന്‍ തലയുയര്‍ത്തിത്തന്നെ പുറത്തിറങ്ങി. നാട്ടില്‍ എവിടെയും എനിക്കിതിന്റെ പേരില്‍ യാതൊരു വിവേചനവും അനുഭവപ്പെട്ടില്ല. പഴയതുപോലെ ഞാന്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയിത്തുടങ്ങി. കളരി പഠിക്കാന്‍ ചേര്‍ന്നു.വയലിന്‍ ക്ലാസിനും കമ്ബ്യൂട്ടര്‍ ക്ലാസിനും ഡ്രൈവിങ്ങിനും പോയിത്തുടങ്ങി. എഴുതാന്‍ പറ്റാതെ പോയ മിലിട്ടറി പോലീസ് ടെസ്റ്റ് അടുത്തവര്‍ഷം എഴുതിയെടുക്കണം. അന്തസോടെ ജീവിക്കണം. വലിയ വേദനകളില്‍നിന്നാണ് തിരിച്ചറിവുകള്‍ ഉണ്ടാകുന്നതെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം സംഭവിച്ചതോടെ എനിക്ക് കുറേ തിരിച്ചറിവുകള്‍ ഉണ്ടായി എന്നും പെൺകുട്ടി പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ചിനാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവറായ നൗഫൽ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു . പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha