സോളാര്‍ പീഢനകേസിലെ ഇരയായ സ്ത്രീയെക്കൊണ്ട് പലതും പറയിച്ചതും എഴുതിച്ചതും എംഎല്‍എ ഗണേഷ് കുമാറും പിഎയും; സോളാര്‍കേസ് ഉയര്‍ന്നുവന്നപ്പോള്‍ താന്‍ മുഖ്യപ്രതിയാകുമെന്ന് മനസിലാക്കിയ ഗണേഷ്‌കുമാര്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി കേരളകോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി മനോജ്കുമാര്‍

സോളാർ കേസിൽ ഒന്നൊന്നര വെളിപ്പെടുത്തലുമായി കേരളകോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്ട്രട്ടറി സി മനോജ്കുമാര്‍. രാഷ്ട്രീയ ലോകത്തെ പിടിച്ച് കുലുക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ കുരുക്ക് മുറുകുകയാണ്. ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറയുമ്പോലെ ഗണേഷ് കുമാർ വീണ്ടും കുരുക്കിലേക്ക്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിന് പിന്നാലെ ഇപ്പോൾ സോളാർ കേസിലാണ് ഗണേഷ് കുമാറിന്റെ പേര് വീണ്ടും ഉയരുകയാണ് . സോളാര്‍കേസിലെ ഇര പറഞ്ഞതിലും എഴുതിയതിലുമെല്ലാം കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കും അദ്ദേഹത്തിന്റെ പിഎയ്ക്കും പങ്കുണ്ടെന്ന് കേരളകോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്ട്രട്ടറി സി മനോജ്കുമാര്‍.
സോളാര്‍ പീഢനകേസിലെ ഇരയായ സ്ത്രീയെക്കൊണ്ട് പലതും പറയിച്ചതും എഴുതിച്ചതും എംഎല്‍എയും പിഎയും ചേര്‍ന്നാണെന്നും ഇനിയെങ്കിലും ഇതെല്ലാം പുറത്തുപറയാതിരുന്നാല്‍ തനിക്ക് ദൈവദോഷം കിട്ടുമെന്നു മനോജ്കുമാർ പത്തനാപുരത്തു കോൺഗ്രസ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കവേ പറഞ്ഞു.സോളർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്‌കുമാർ തന്നെ സഹായിക്കണം എന്ന് എന്നോടു പറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തിൽ പിന്നീട് ആ സ്ത്രീയെക്കൊണ്ടു ഗണേഷ്കുമാറും പിഎയും ചേർന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’– മനോജ്കുമാർ പറയുന്നു കേരളകോണ്‍ഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. സോളാര്‍കേസ് ഉയര്‍ന്നുവന്നപ്പോള്‍ താന്‍ മുഖ്യപ്രതിയാകുമെന്ന് മനസിലാക്കിയ ഗണേഷ്‌കുമാര്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പിന്നീട് ദൈവം പോലും പൊറുക്കാത്ത തരത്തിലുള്ള ഒരോന്ന് ഇരയായ സ്ത്രീയെക്കൊണ്ട് എംഎല്‍എയും പിഎയും പറയിക്കുകയും എഴുതിക്കുകയും ചെയ്തു എന്നായിരുന്നു മനോജ്കുമാറിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha