കേരളത്തിലെ ബിജെപിയുടെ പ്രശ്നം കണ്ടെത്തി അമിത് ഷാ; ഇനി പുതിയ നീക്കത്തിലേക്ക് ? കേരളത്തിലെ സംഘടനകാര്യങ്ങള്‍ അമിത്ഷാ ഇനിമുതല്‍ നേരിട്ട് നിയന്ത്രിക്കും

കേരളത്തിലേക്ക് വരണമെന്ന ആവശ്യം ആഭ്യന്തര മന്ത്രി അമിത് ഷാ നിരസിച്ചത് രാഷ്ട്രീയ ലോകം കണ്ടത്തായിരുന്നു. അതിനു നിരവധി കാരണങ്ങൾ ഉണ്ട്. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയിലേക്ക് ബിജെപി ഉയരണം എന്നതാണ് ദേശീയ നേതൃത്വത്തിന്റെ പ്രധാന ആവശ്യവും ലക്ഷ്യവും . എന്നാൽ ഇതുവരെ അത് സംഭവിച്ചിട്ടില്ല .അതുകൊണ്ടു തന്നെ ഇതിനായി പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരുത്താൻ തയ്യാറെടുക്കുകയാണ് അമിത് ഷാ. ബിജെപി ക്ക് ഉയരാൻ സാധിക്കാതിരുന്ന പല സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ ഇപ്പോൾ സാധിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ മാത്രം ഇപ്പോഴും വേരൂന്നാൻ കഴിഞ്ഞിട്ടില്ല. ബിജെപിക്ക് 16 ശതമാനം വോട്ടു മാത്രമാണ് കേരളത്തിൽ. എന്നാൽ എന്ത് കൊണ്ട് ഇത്തരത്തിൽ ഒരു അവസ്ഥ എന്ന് കണ്ടെത്തിയിരിക്കുകയാണ് ദേശീയ നേതൃത്വം. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസമാണ് എല്ലാത്തിനും കാരണമെന്ന് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു . കേരളത്തിലെ ഗ്രൂപ്പ് കളി മൂലം അവശ്യമായ സമയങ്ങളില്‍ സമരങ്ങള്‍ നടത്താന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്ന വിലയിരുത്തലും കേന്ദ്രത്തിന് ഇപ്പോൾ ഉണ്ട് .
അതിനാല്‍ കേരളത്തിലെ സംഘടനകാര്യങ്ങള്‍ അമിത്ഷാ ഇനിമുതല്‍ നേരിട്ട് നിയന്ത്രിക്കും എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് . കെ സുരെന്ദ്രന്റെ നേതൃത്വത്തോട് ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ തന്നെ പലര്‍ക്കും അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ പാര്‍ട്ടിയെ വലിയ രീതിയിൽ ബാധിക്കുക തന്നെ ചെയ്യും . ഇനിയും ഗ്രൂപ്പ് കളി അനുവദിക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ക്ക് അമിത് ഷാ താക്കീതും നല്‍കി . കേരളത്തിലെ പാര്‍ട്ടിക്ക് എളുപ്പം സാധ്യമാക്കാമായിരുന്ന വളര്‍ച്ചയ്ക്ക് ഇടംകോല്‍ ഇടുന്നത് ഗ്രൂപ്പിസം തന്നെ ആണെന്ന് ദേശീയ നേതൃത്വം മനസിലാക്കിയിരിക്കുന്നു. പൗരത്വ നിയമ പ്രക്ഷോഭം നടന്നപ്പോള്‍ കേരളത്തിലെ പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ ആര്‍ എസ് എസ് നേതൃത്വം മുന്‍പോട്ട് വരേണ്ടി വന്നു. വേറെ ഒരു സംസ്ഥാനത്തും ആര്‍ എസ് എസ് ഇങ്ങനെ പരസ്യമായി ഇറങ്ങാറില്ല. ഇതില്‍ അമിത് ഷായ്ക്ക് നീരസമുണ്ടായിരുന്നു.ആര്‍ എസ് എസില്‍ നിന്നുള്ള സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷിന്‍ന്റെ നിലപാടും സുരേന്ദ്രനു അനുകൂലമായി മാറുകയുണ്ടായി .
https://www.facebook.com/Malayalivartha