Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണ്? അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല... ക്രമക്കേട് പുറത്തു വരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല... ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം; ആഞ്ഞടിച്ച് ചെന്നിത്തല...

29 NOVEMBER 2020 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പലിലെ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി

അമീബിക് മസ്തിഷ്‌ക ജ്വരം... രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...

പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറത്ത് വൻ ആയുധവേട്ട; ഒരാൾ അറസ്റ്റിൽ ; പിടിച്ചെടുത്തത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ വെടിയുണ്ടകളും

കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പ് ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല.

ക്രമക്കേട് പുറത്തു വരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. കെഎസ്എഫ് ഇയിലെ അഴിമതിയിൽ അന്വേഷിക്കുമ്പോൾ അതിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രോക്ഷംകൊള്ളുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. അതിന്റെ വിശ്വാസ്യത കണക്കിലെടുത്താണ് ജനങ്ങൾ ഇടപാടുകൾ നടത്തുന്നത്. ഗുരുതര അഴിമതിയാണ് നടന്നത്. കെഎസ്എഫ്ഇ അഴിമതിയിൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന നടത്തിയത്. ഓപ്പറേഷൻ ബചത് എന്ന പേരിലായിരുന്നു പരിശോധന. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തല്‍. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്നും സംശയമുണ്ട്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്.

ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടർന്നാണിത്. റെയ്ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേര്‍ 20 ചിട്ടിയിൽ ചേർന്നതായി കണ്ടെത്തി. മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നിരിക്കുന്നു. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നു.

എന്നാൽ വിജിലൻസ് കണ്ടെത്തലുകൾ പുറത്ത് വന്നതോടെ ഇതൊക്കെ തന്നെ ശുദ്ധ അസംബന്ധമാണെന്ന് പറഞ്ഞ് വിജിലൻസിനെ ധനമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞു രംഗത്ത് വരുകയും ചെയ്തു. കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയെ ചൊല്ലി നടക്കുന്നത് അസാധാരണ സംഭവവികാസങ്ങളാണ്. സർക്കാറിന്റെ അഭിമാന സ്ഥാപനമായ ധനകാര്യസ്ഥാപനത്തിലെ ഓപ്പറേഷൻ ബചത്തിൽ കണ്ടെത്തിയത് വലിയ ക്രമക്കേടുകൾ. വൻതുക അടക്കേണ്ട ചിട്ടികൾ മറയാക്കി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നാണ് പ്രധാനകണ്ടെത്തൽ. ചില വ്യക്തികൾ സ്വന്തം പേരിലും ബെനാമിപ്പേരിലും ഇത്തരം വൻചിട്ടികളിൽ ചേരുന്നതാണ് സംശയം കൂട്ടുന്നത്. ഇത്തരക്കാ‌ർ അടിക്കുന്ന ചിട്ടികൾ മാത്രമേ തുടരുന്നുള്ളൂ.

ചിട്ടിയിൽ ചേരാൻ ആളുകളെ തികയാതെ വന്നാൽ കെഎസ്എഫ്ഇ മാനേജറും ജീവനക്കാരും തന്നെ ബിനാമിപ്പേരിൽ ചേർന്ന് എണ്ണം തികയ്ക്കും. ആദ്യ നറുക്കെടുപ്പോ ലേലത്തിനോ ശേഷം എഴുതിച്ചേർക്കുന്ന ചിട്ടികളിൽ മാസവരി നൽകുന്നില്ല, ചിറ്റാളന്മാരുടെ ചെക്ക് പണമായിമാറ്റുന്നതിന് മുമ്പെ അവരെ പങ്കെടുക്കാൻ അനുമതി നൽകുന്നു എന്നിവയാണ് മറ്റ് ക്രമക്കേടുകൾ. എന്നാൽ മുഖ്യമന്ത്രിക്കു കീഴിലുള്ള വിജിലൻസിനറെ നടപടിയെ ധനമന്ത്രി രൂക്ഷമായി വിമർശിച്ചു. ട്രഷറിയിലേക്ക് കെഎസ്എഫ്ഇ അന്നന്നു പണമടക്കേണ്ട കാര്യമില്ലെന്നും മുടങ്ങുന്ന ചിട്ടികളിൽ പകരം ആളെ ചേർക്കുന്നത് തെറ്റല്ലെന്നും കെഎസ്എഫ്ഇ ചെയർ‍മാൻ പറഞ്ഞു. ധനമന്ത്രി വിജിലൻസിനെ തള്ളുമ്പോഴും ഒരുമാസമായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിജിലൻസ് വിശദീകരണം.

40 ശാഖകളിൽ പരിശോധനയിൽ 35ലും ക്രമക്കേട് കണ്ടെത്തി. തിങ്കളാഴ്ച് പരിശോധനയെകുറിച്ചുള്ള വാർത്താകുറിപ്പ് തിങ്കളാഴ്ച പുറത്തിറക്കും. എസ്പിമാർ നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് കൈമാറും. കെഎസ്എഫ്ഇ യില്‍ നടന്ന വിജിലന്‍സ് റയ്ഡില്‍ അതൃപ്തി പരസ്യമാക്കി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നത് രാഷ്ട്രീയവിവാദമായി. റെയ്ഡിനെയും റെയ്ഡ് നടന്ന സമയത്തെയും ഐസക്ക് ചോദ്യം ചെയ്തത് സിപിഎം കേന്ദ്രങ്ങളിലും ചര്‍ച്ചയായി.

എല്ലാ ഓഡിറ്റിനെയും തോമസ് ഐസക്ക് പേടിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷവും വിഷയം ഏറ്റുപിടിച്ചു. സംസ്ഥാനത്ത് അന്വേഷണങ്ങളുടെ പെരുമഴയാണ്. മാസങ്ങളായി ഇതേച്ചൊല്ലിയാണ് രാഷ്ട്രീയം ചുറ്റിത്തിരിയുന്നത്. കെഎസ്എഫ്ഇയിലും കള്ളപ്പണ ഇടപാട് നടക്കുന്നുവെന്ന ആരോപണം ഇഡിയടക്കം കേന്ദ്ര ഏജന്‍സികളെ സ്വയം വിളിച്ച് വരുത്തുന്നതാണെന്നാണ് ധനവകുപ്പിന്‍റെ പരാതി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വിജിലന്‍സിന്‍റെ നടപടി അസംബന്ധമെന്ന് പറഞ്ഞ് ഈ സമയം ശരിയല്ലെന്ന ഐസക്കിന്‍റെ വാദത്തില്‍ എതിര്‍പ്പെല്ലാമുണ്ട്.തനിക്കെതിരെ വിജിലൻസിനെ കൊണ്ട് രാഷ്ട്രീയപ്രേരിതമായ അന്വേഷണം നടത്താനൊരുങ്ങുന്നുവെന്ന് പരാതിയുള്ള ചെന്നിത്തല പക്ഷേ ഈ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. ഐസക്കിന് എല്ലാ ഓഡിറ്റും പേടിയാണെന്ന് പരിഹസിച്ചാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം.

പൊലീസ് നിയമഭേദഗതിയില്‍ കൈപൊള്ളി നില്‍ക്കുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും കെഎഎഫ്ഇ യിലെ വിജിലന്‍സ് റെയ്ഡ് തിരിച്ചടിയായി. കേന്ദ്ര അന്വേഷണങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതല്ലേ ഈ നടപടിയെന്ന സംശയം മിക്ക സിപിഎം നേതാക്കളും പങ്കുവയ്ക്കുന്നു. കേന്ദ്രമന്ത്രി വി മുരളീധരനടക്കം എല്ലാ പ്രതിപക്ഷ നേതാക്കളും വിഷയം ഏറ്റുപിടിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇനി ഇടതുപക്ഷത്തിന് കെഎ്എഫ്ഇ യുടെ സുതാര്യത കൂടി പറയേണ്ടി വരും, പ്രതിപക്ഷത്തിനാകട്ടെ ചൂടുള്ള മറ്റൊരു അഴിമതിക്കഥ കൂടി കിട്ടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (9 minutes ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (14 minutes ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (27 minutes ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (31 minutes ago)

. പവന് 160 രൂപയുടെ കുറവ്  (46 minutes ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (48 minutes ago)

200 ലേറെ വെടിയുണ്ടകളും  (52 minutes ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (1 hour ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (1 hour ago)

50 കോടി അനുവദിച്ചു  (1 hour ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (1 hour ago)

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു...  (1 hour ago)

തെളിവ് നൽകി ഭീകരൻ  (1 hour ago)

ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു  (1 hour ago)

Malayali Vartha Recommends