വട്ടന്‍ ചെയ്ത കൊടും ചതിവ്.... തോമസ് ഐസക് രാജിവയ്ക്കുമോ? വട്ടന്‍ പ്രയോഗത്തിന് മുനയേറുന്നു

ധനമന്ത്രി തോമസ് ഐസക്കിന്റെ വട്ടന്‍പ്രയോഗം ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തം. വര്‍ഷം 50,000 കോടി രൂപയുടെ ടേണ്‍ ഓവറുള്ള കെഎസ്എഫ്ഇ എന്ന ധനകാര്യസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഈ ഗതികെട്ട നേരത്ത് ഇറങ്ങിത്തിരിച്ച വട്ടന്‍ ചെയ്തത് കൊടും ചതിവായിപ്പോയി. സ്വന്തം ഇല്ലത്തിനു തീയിടുക, സ്വയം ശവക്കുഴി തോണ്ടുക എന്നൊക്കെ പറയുന്നതുപോലുള്ള ചെയ്ത്തായിരുന്നു കെഎസ്എഫ്ഇ ശാഖകളില്‍ നടത്തിയ റെയ്ഡ്.
ഇന്നു നടക്കുന്ന അവൈലബില്‍ സിപിഎം സെക്രട്ടറിയറ്റില്‍ തോമസ് ഐസക് രാജി പ്രഖ്യാപിക്കുമെന്നു വരെ സൂചനയുണ്ട്. ആനത്തലവട്ടം ആനന്ദനും എംഎ ബേബിയും ഉള്‍പ്പെടെയുള്ളവര്‍ റെയ്ഡിനെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ കാര്യങ്ങള്‍ പഠിച്ചു പറയാമെന്നു പറഞ്ഞ് സിപിഎം സെക്രട്ടി വിജയരാഘവന്‍ ഉരുണ്ടുകളിക്കുകയാണ്.
കെഎസ്എഫ്ഇ പുതുവര്‍ഷ ചിട്ടികള്‍ക്ക് ഓടിച്ചിട്ട് ആളെക്കൂട്ടുന്ന നേരത്താണ് വിജിലന്‍സ് റെയ്ഡിലൂടെ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുന്നത്. പതിനായിരം കോടിയോളം രൂപ ലക്ഷ്യമിട്ട് ആകര്‍ഷകമായ സമ്മാനങ്ങളുമായി ക്രിസ്മസ് പുതുവത്സര ചിട്ടികള്‍ക്ക്ആളെക്കൂട്ടി വരുമ്പോള്‍ വട്ടന്‍മാര്‍ക്ക് മാത്രം ചെയ്യാവുന്ന പണിയാണ് വിജിലന്‍സ് ചെയ്തുകൂട്ടിയത്.
പിടിച്ച ചിട്ടി സ്ഥിര നിക്ഷേപമിട്ട പലരും നിക്ഷേപം പിന്‍വലിക്കാന്‍ ഓടിക്കൂടിയാല്‍ കട കെട്ടിപ്പൂട്ടുമെന്ന സ്ഥിതിയെത്തിയിരിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മില്‍ വര്‍ഷങ്ങളായി സ്വരച്ചേര്‍ച്ചയിലല്ല. മന്ത്രിസഭാ യോഗങ്ങളിലും പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗങ്ങളിലും എന്നല്ല മുഖാമുഖം കണ്ടാല്‍പോലും ഇരുവരും കാര്യമായി സംസാരിക്കാറില്ലെന്നതാണ് അകത്തളങ്ങളിലെ വര്‍ത്തമാനം. കെഎസ്എഫ്ഇയില്‍ ക്രമക്കേടുണ്ടെന്ന സൂചനയില്‍ റെയ്ഡ് നടത്താന്‍ കഴിഞ്ഞ പത്താം തീയതിയുണ്ടായ നിര്‍ദേശം കിഫ്ബി വിവാദരത്തിനു പിന്നാലെ തോമസ് ഐസക്കിന്റെ തലയില്‍ അടുത്ത പാരയായി വെച്ചുകൊടുത്തതോടെ ഐസക്കിന്റെ സമനില തെറ്റിപ്പോയി.
രാഷ്ട്രീയ കോളിളക്കങ്ങളുടെ പശ്ചാത്തലത്തില്‍ പിണറായി അടിപതറി നില്‍ക്കുമ്പോള്‍ അടുത്ത അമരക്കാരനായി തോമസ് ഐസക് കടന്നുവരുമോ എന്ന ഭീതിയുടെ ഫലമാണ് കിഫ്ബി വിവാദവും ഇപ്പോള്‍സംഭവിച്ചിരിക്കുന്ന കെഎസ്എഫ്ഇ റെയ്ഡുമൊക്കെയെന്നാണ് വര്‍ത്തമാനം. കെഎസ്എഫ്ഇ ധനമന്ത്രിയുടെ നിയന്ത്രണത്തിലും വിജിലന്‍സ് മുഖ്യമന്ത്രിയുടെ ചുമതലയിലുമായിരിക്കെ ഞാനൊന്നുമറിഞ്ഞില്ലെന്ന് റെയ്ഡിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു കൈയൊഴിയാന്‍ പറ്റില്ല.
കെഎസ്എഫ്ഇ റെയ്ഡില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയിരിക്കെ ഇനി ശിക്ഷണ നടപടിയെടുക്കാതിരിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയ 36 ശാഖകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത തന്നെ തകരുന്ന സ്ഥിതിയിലെത്തും. ചിട്ടി ലേലത്തിലും നറുക്കെടുപ്പിലും ചിട്ടിപിടിത്തത്തിലും മാത്രമല്ല കെഎസ്എഫ്ഇ ഉദ്യോഗസ്ഥരും അവരുടെ ബിനാമികളും ഉന്നത രാഷ്ട്രീയക്കാരും നിക്ഷേപത്തിനും കച്ചവടത്തിനുമുള്ള വഴിയായി കെഎസ്എഫ്ഇയെ ഉപയോഗിക്കുന്നുവെന്ന ഗുരുതരമായ ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. 50 ലക്ഷം പോലുള്ള വന്‍തുക ചിട്ടികളില്‍ ഒരേ സമയം നാലു പേര്‍ക്ക് നറുക്ക് എന്നതില്‍ വന്‍തട്ടിപ്പുള്ളതായി ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട പ്രസ്ഥാനം പൂട്ടിക്കെട്ടുന്ന സ്ഥിതിവന്നാല്‍ പ്രത്യാഘാതം ചില്ലറയായിരിക്കില്ല. സമനില വിട്ടുപോയ സര്‍ക്കാര്‍ സംവിധാനത്തില്‍ കാണിച്ച പണിയെ ഇന്ന് പാര്‍ട്ടി യോഗത്തില്‍ തോമസ് ഐസക് ചോദ്യം ചെയ്യും. ഞാന്‍ അറിയാതെയാണ് റെയ്ഡ് നടന്നതെന്നു പറഞ്ഞ് വിജിലന്‍സ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് കൊയൊഴിയാനും പറ്റില്ല.
വന്‍ വാഗ്വാദത്തിലേക്കും രാജിഭീഷണിയിലേക്കും വരെ കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ സംഭവിച്ചേക്കാം. ഇതിനു മുന്നോടിയായാണ് വട്ടന്‍മാര്‍ മാത്രം കാണിക്കുന്ന പരിപാടിയായി, അഥവാ സ്വന്തം വീടിനു തീയിടുന്ന വട്ടുതരമായി കെഎസ്എഫ്ഇ റെയ്ഡിനെ തോമസ് ഐസക് പറഞ്ഞുവയ്ക്കുന്നത്. അധികാരമൊഴിയുമ്പോള്‍ കടബാധ്യതയില്‍ കണ്ണുതള്ളുന്ന സ്ഥിതിവിശേഷം സംസ്ഥാനത്ത് ഉണ്ടാക്കിവച്ച ധനമന്ത്രി എന്ന മുദ്ര തന്റെ മേല്‍ മുന്‍കൂര്‍ കെട്ടിവയ്ക്കാനുള്ള പിണറായിയുടെ തന്ത്രമാണ് റെയ്ഡെന്ന് ആര്‍ക്കും വ്യക്തമാകും.
സ്വകാര്യ ചിട്ടി കമ്പനികളും ബ്ലേഡ് പണമിടപാടും നടത്തുന്ന രാഷ്ട്രീയ നേതാക്കളെ സഹായിക്കാനാണ് റെയ്ഡെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞിരിക്കുന്നു. അതിലുപരി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെ ഇത് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആത്മവീര്യം ചോര്‍ത്തിക്കളയില്ലേ എന്ന ചോദ്യവും ബാക്കി നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha
























