ഇ.ഡി. ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലില്‍.... സ്വപ്ന ഇ.ഡി.ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ മൂന്നുനാലുതവണ വിളിച്ചിട്ടുണ്ട്

ഇ.ഡി. ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലില്‍.... സ്വപ്ന ഇ.ഡി.ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ മൂന്നുനാലുതവണ വിളിച്ചിട്ടുണ്ട്.നയതന്ത്ര ബാഗുകള്‍ കടത്തിവിടുന്നതിന് ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ അസെസ്മെന്റ് യൂണിറ്റിലെ ഒരു ഓഫീസറെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ മേല്‍വിലാസത്തില്‍ വരുന്ന കാര്‍ഗോകള്‍ പൂര്‍ണമായും തുറന്ന് പരിശോധിക്കണമെന്ന് 2019 ഏപ്രിലില്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് അവര്‍ മൊഴിനല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചിന്‍ കസ്റ്റംസ് ഫോറിന്‍ സ്റ്റേഷനിലെ അപ്രൈസറെ വിളിച്ചുവരുത്തി മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വകുപ്പ് 50 പ്രകാരമായിരുന്നു ഈ ഉദ്യോഗസ്ഥയുടെ മൊഴി എടുത്തത്.
യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന കാര്‍ഗോ തുറന്നുപരിശോധിക്കാതെ വിട്ടുനല്‍കിയതായാണ് അവര്‍ മൊഴി നല്‍കിയത്. ഇക്കാര്യത്തില്‍ ഇ.ഡി.യുടെ അന്വേഷണം തുടരുകയാണ്. ക്ലിയറിങ് ഏജന്റിനെയും വിളിച്ചുവരുത്തിയിരുന്നെന്നും ഇ.ഡി.യുടെ റിപ്പോര്‍ട്ടിലുണ്ട്. ക്ലിയറിങ് ഏജന്റിനെക്കുറിച്ച് വാട്സാപ്പ് സന്ദേശത്തിലും പറയുന്നുണ്ട്. ശിവശങ്കര്‍ തന്റെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതിന് തെളിവാണിത്.
"
https://www.facebook.com/Malayalivartha