പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

പാലക്കാട് കോങ്ങാട് നിന്നും സ്‌കൂളിലേക്ക് പോകുംവഴി കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കോങ്ങാട് കെ പി ആര്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ 13 കാരികളെ രാവിലെ ഏഴുമുതലായിരുന്നു കാണാതായത്.
കുട്ടികള്‍ സുരക്ഷിതരെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. വീട്ടില്‍ നിന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയിരുന്നു. തുടര്‍ന്ന് ട്യൂഷന്‍ സെന്ററില്‍ നിന്ന് സ്‌കൂളിലേക്ക് എന്നു പറഞ്ഞാണ് വിദ്യാര്‍ഥികള്‍ മടങ്ങി. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. സ്‌കൂളില്‍ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha