Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എല്ലാം മാറി മറിയുന്നു... സ്വര്‍ണ്ണക്കേസില്‍ കേസില്‍ കുരുങ്ങാന്‍ പോകുന്നത് വമ്പന്‍മാരോ? സര്‍ക്കാരിന് കസ്റ്റംസില്‍ ചാരന്‍മാര്‍ ഉണ്ടെന്ന് പറയുന്നത് വെറുതെയല്ല; പൂട്ട് പൊളിക്കുന്ന മരപ്പട്ടികളെ ഇനി കോടതി നിരീക്ഷിക്കും

04 DECEMBER 2020 08:04 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് സമര്‍പ്പിച്ച ശിവശങ്കറിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടയില്‍ കസ്റ്റംസ് കേസ് തങ്ങള്‍ നിരീക്ഷിക്കുമെന്ന് കോടതി പറയാനുള്ള സാഹചര്യം എന്താണ് ?

നിസംശയം പറയാം. നമ്മള്‍ മനസാ വാചാ കര്‍മണ വിചാരിക്കാത്ത ചിലര്‍ ആ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ വമ്പന്‍ സ്രാവുകളാണ്. ആരു പിടിച്ചാലും വഴുതി പോകുന്ന തരത്തില്‍ സ്വാധീനം ഉള്ളവരാണ് അവര്‍.അക്കാര്യം കോടതിക്ക് മനസിലായി. ലിസ്റ്റില്‍ ആരൊക്കെയുണ്ടെന്നാണ് ഇനി അറിയാനുള്ളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല ജനപ്രതിനിധികളായ ഉന്നതരും ഉണ്ടെന്നാണ് കൊച്ചിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ പരിശോധിക്കുമ്പോള്‍ സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതിയുടെ വിലയിരുത്തിയത് ഈ സാഹചര്യത്തിലാണ്. ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും യു.എ.ഇ. കോണ്‍സുലേറ്റിലെ ഉന്നതരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ കസ്റ്റഡിയില്‍ വിട്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

സ്വപ്ന സുരേഷ് കള്ളമൊഴി നല്‍കി ശിവശങ്കറെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ശിവശങ്കര്‍ മാത്രമല്ല ഉന്നതരുടെ പട്ടികയില്‍ ഉള്ളത്. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി, എം. ശിവശങ്കറെ ഏഴാം തീയതി വരെ കസ്റ്റഡിയില്‍ വിട്ടു.

സ്വപ്നയുടെ മൊഴി ചോര്‍ന്നതും അന്വേഷണം നിരീക്ഷിക്കാന്‍ ഒരു കാരണമായി . കേസില്‍ മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മൊഴി ചോര്‍ച്ചയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. കോടതിക്കിപ്പോള്‍ കസ്റ്റംസിനെ തീര്‍ത്തും വിശ്വാസമില്ലാതായിരിക്കുന്നു.

ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഏഴിന് രാവിലെ 11ന് ശിവശങ്കറെ കോടതിയില്‍ ഹാജരാക്കണം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. സ്വപ്നയും സരിത്തും നല്‍കിയ മൂന്ന് നിര്‍ണായകമൊഴികള്‍ തിങ്കളാഴ്ച കസ്റ്റംസ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത് കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ 27നും 28നും നല്‍കിയതാണ് ഈ മൊഴികള്‍. 'വമ്പസ്രാവു'കളുടെ പങ്കാളിത്തം വെളിവാക്കുന്നതാണ് ഈ മൊഴികള്‍. അന്വേഷണപുരോഗതിയെ ബാധിക്കുന്നതിനാലാണ് ഈ ഘട്ടത്തില്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താത്തതെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ശക്തമായ തെളിവ് കണ്ടെത്തേണ്ടതുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇവരുണ്ടാക്കിയ അടുത്തബന്ധമാണ് ഇത്രയുംനാളും പിടിക്കപ്പെടാതെ കള്ളക്കടത്ത് നടത്താന്‍ വഴിയൊരുക്കിയത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയശേഷം അവരുടെ ഫോണ്‍രേഖകള്‍ വിശദമായി പരിശോധിച്ചിരുന്നു. ശിവശങ്കറിന്റെ പങ്കാളിത്തം വെളിപ്പെടുത്തുന്നതിനും ഫോണ്‍വിവരങ്ങള്‍ വിലയിരുത്തി. പ്രതികള്‍ മായ്ച്ചുകളഞ്ഞ ഫോണ്‍സന്ദേശങ്ങള്‍ ശാസ്ത്രീയമായി വീണ്ടെടുക്കാന്‍ കഴിഞ്ഞതിലൂടെ കള്ളക്കടത്തിനു സഹായം നല്‍കിയതിലും പ്രേരിപ്പിച്ചതിലും ശിവശങ്കര്‍ വഹിച്ച പങ്കാളിത്തം പുറത്തുകൊണ്ടുവരാനായി. സ്വപ്ന ആദ്യം മൊഴിനല്‍കിയത് ശിവശങ്കറിനെ കുറ്റകൃത്യത്തില്‍നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ്. ഇത്തരം തെളിവുകള്‍ വീണ്ടെടുത്തതിലൂടെയാണ് ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായത്. ശിവശങ്കറിനെ കുറ്റക്യത്യത്തില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതിന്റെ യഥാര്‍ഥകാരണം സ്വപ്നയ്ക്കുമാത്രം അറിയാവുന്ന ഒന്നാണ്. മൊബൈലില്‍നിന്ന് വീണ്ടെടുത്ത വിവരങ്ങളുടെയും സരിത്തും സ്വപ്നയും നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ക്കാനും വിശദമായി ചോദ്യംചെയ്ത് ആരോപണങ്ങളില്‍ വ്യക്തത വരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു

ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് കസ്റ്റംസിന്റെ റെഡ് കാര്‍പ്പറ്റ് പൊളിറ്റിക്‌സ് ഇനി നടക്കില്ല. ഇത്രയും കാലം താമരയെയും ചുറ്റിക അരിവാള്‍ നക്ഷത്രത്തെയും ഇരുകൈകളിലുമാക്കി നീങ്ങുകയായിരുന്നു കസ്റ്റംസ്. സി പി എമ്മിന് കസ്റ്റംസില്‍ ഉള്ളയത്രയും ബന്ധങ്ങള്‍ മറ്റൊരിടത്തുമില്ല. അതു കൊണ്ടാണ് തന്നെ ആരും വിളിച്ചിട്ടില്ലെന്ന് ഒരു കസ്റ്റംസ് ഓഫീസര്‍ തന്നെ മാധ്യമങ്ങളേട് പറഞ്ഞത്. ഇനി ഏതായാലും അത്തരം ഹുഡായിപ്പുകള്‍ നടക്കുമെന്ന് തോന്നുന്നില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (55 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends