പപ്പായയും ഗരുഡകൊടിയും ചേര്‍ത്ത ജ്യൂസ്;കുഞ്ഞിന്റെ വായില്‍ തുണിതിരുകി,നാടിനെ നടുക്കിയ അരുംകൊല;സംഭവം അറിഞ്ഞ് നടുങ്ങി നാട്ടുകാർ

നാടിനെ നടുക്കിയ ക്രൂരത .ഒടുവിൽ ആ കടുംകൈ ചെയ്തത് എന്തിനാണെന്നു പുറത്തു വന്നിരിക്കുകയാണ് .സ്വന്തം വയറ്റിൽ വളർന്ന കുഞ്ഞിനെ ക്രൂരമായി കൊന്നു കുഴിച്ചുമൂടിയ ആ അമ്മയുടെ മൊഴി കേട്ട് സകലരും ഞെട്ടി .നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് പുതിയ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് അമ്മയുടെ മൊഴി. നെടുമങ്ങാട് പനവൂര്‍ സ്വദേശി വിജിയാണ് നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വ്യാഴാഴ്ച രാവിലെയാണ് പുറംലോകമറിഞ്ഞത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്ന വിജി ഞായറാഴ്ച വൈകിട്ടാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയത്. പപ്പായയും ഗരുഡകൊടിയും മറ്റുചില ഔഷധക്കൂട്ടുകളും ചേര്‍ത്ത ജ്യൂസ് കുടിച്ചതോടെ കുഞ്ഞ് പുറത്തുവന്നുവെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ഉടന്‍തന്നെ വായില്‍ തുണിതിരുകി. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം നവജാതശിശുവിന്റെ മൃതദേഹം വീട്ടിലെ ഷെല്‍ഫില്‍ തന്നെ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടത്. പുതിയ കാമുകനൊപ്പം പോകാന്‍ വേണ്ടിയാണ് എല്ലാം ചെയ്തതെന്നും ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി പോലീസിനോട് പറഞ്ഞു.
ഗര്‍ഭിണിയായിരുന്ന വിജിയെ വയറ് താഴ്ന്നനിലയിലാണ് തിങ്കളാഴ്ച രാവിലെ പരിസരവാസികളും ബന്ധുക്കളും കണ്ടത്. എന്നാല്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടതുമില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് വ്യാഴാഴ്ച യുവതിയെ കസ്റ്റഡിയിലെടുത്തു.മനസാക്ഷി തൊട്ടുതീണ്ടാത്ത സംഭവമാണ് നടന്നത് എന്നാണ് നാട്ടുകാരുടെ പക്ഷം .ഭർത്താവുമായി അകന്നു കഴിയുന്ന ഈ യുവതി സ്വന്തം കുഞ്ഞിനെ സ്വാർത്ഥതക്ക് വേണ്ടി നിഷ്കരുണം കൊന്നുകളഞ്ഞ സംഭവം അറിഞ്ഞ് സകലരും ഞെട്ടിയിരിക്കുകയാണ് . മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.'വിജി ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്നു. തിങ്കളാഴ്ച മുതല്‍ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകില്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടത്' പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.
https://www.facebook.com/Malayalivartha