Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എന്താ പെട്ടെന്ന് സംഭവിച്ചത്... സ്വപ്ന സുരേഷിന്റെ കേസുകള്‍ ഒഴിഞ്ഞ് അഭിഭാഷകന്‍; പ്രതി ഭാഗത്തിനുള്ള രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈമാറിയപ്പോള്‍ അഭിഭാഷകന്‍ ഒഴിഞ്ഞുമാറി; കേസിന്റെ രേഖകള്‍ സ്വപ്നയുടെ ഭര്‍ത്താവിന് കൈമാറി; സ്വപ്നയുടെ നിന്ന നില്‍പിലുള്ള മൊഴിമാറ്റം പിന്മാറ്റത്തിന് കാരണമായി

04 DECEMBER 2020 08:07 AM IST
മലയാളി വാര്‍ത്ത

ഏറെ ആകാംക്ഷ നിറഞ്ഞ ഒന്നായി സ്വര്‍ണക്കടത്ത് കേസ് മാറുകയാണ്. സ്വപ്ന സുരേഷും സരിത്തും നല്‍കിയ രഹസ്യ മൊഴിയില്‍ വന്‍ സ്രാവുകളുണ്ടെന്ന അഭ്യൂഹത്തിനിടയില്‍ സ്വപ്നയുടെ അഭിഭാഷകന്‍ മാറുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിന്റെ കേസുകളാണ് അഭിഭാഷകന്‍ ജിയോ പോള്‍ ഒഴിഞ്ഞത്. ഇന്ന് രാവിലെ കസ്റ്റംസ് കേസില്‍ ഹാജരായ ശേഷമാണ് വക്കാലത്ത് ഒഴിയുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചത്. പ്രതി ഭാഗത്തിനുള്ള രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈമാറിയപ്പോള്‍ അഭിഭാഷകന്‍ അത് സ്വീകരിക്കാനും കൂട്ടാക്കിയില്ല.

ശേഷം സ്വപ്നയുടെ റിമാന്‍ഡ് കാലാവധി നീട്ടുന്ന കേസ് പരിഗണിച്ചപ്പോള്‍ താന്‍ വക്കാലത്ത് ഒഴിയുകയാണെന്ന് ജിയോ പോള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസിന്റെ രേഖകള്‍ സ്വപ്നയുടെ ഭര്‍ത്താവിന് കൈമാറി. സ്വപ്ന ഇടയ്ക്കിടെ മൊഴിമാറ്റുന്നതാണ് അഭിഭാഷകന്‍ കേസുകളില്‍ നിന്നുമുള്ള തന്റെ പിന്മാറ്റത്തിന് കാരണമായി പറയുന്നത്.

സ്വര്‍ണ്ണക്കത്തുമായി ബന്ധപ്പെട്ട് അഭിഭാഷനോട് ആദ്യം വിശദീകരിച്ച കാര്യങ്ങളല്ല പിന്നീട് അന്വേഷണ സംഘങ്ങളോട് അവര്‍ പറഞ്ഞതെന്നും ജിയോ പറയുന്നു. ശിവശങ്കറിന് കേസില്‍ പങ്കാളിത്തമില്ലെന്ന് സ്വപ്ന ആദ്യംപറഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തിന് പങ്കുണ്ടെന്ന് സ്വപ്ന നിലപാട് മാറ്റി.മാത്രമല്ല, മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്ന ശബ്ദ സന്ദേശം പുറത്തു വിടുന്നതും അഭിഭാഷകന്‍ അറിഞ്ഞിരുന്നില്ല.ഇതിനു ശേഷമാണ്, കസ്റ്റംസ് കസ്റ്റഡിയില്‍ വച്ച് രഹസ്യമൊഴി കൊടുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യവും സ്വപ്ന അഭിഭാഷകനുമായി ആലോചിച്ചിരുന്നില്ല. കേസില്‍ സ്വപ്നയുടെയും മറ്റൊരു പ്രതിയായ സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു.

അതേസമയം ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ സ്വപ്ന സുരേഷും സരിത്തും നല്‍കിയ മൊഴികള്‍ അതീവ ഗുരുതര സ്വഭാവമുള്ളതെന്ന് കസ്റ്റംസ്. ഈ മൊഴികള്‍ പുറത്തുവന്നാല്‍ ഇവരുടെ ജീവനു തന്നെ അത് ഭീഷണിയാകുമെന്നും കസ്റ്റംസ് പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ പങ്കു സംബന്ധിച്ച മൊഴി ഇവരില്‍ നിന്നും കസ്റ്റംസിന് ലഭിച്ചതായും സൂചനകളുണ്ട്.

സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഡിസംബര്‍ എട്ട് വരെ നീട്ടി. ഇരുവരെയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി കാലാവധി നീട്ടിയത്. ഡോളര്‍ കടത്തിയതില്‍ എം.ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇവരില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

ഡോളര്‍ കടത്തില്‍ വിദേശ പൗരന്മാര്‍ക്ക് പങ്കുള്ളതായാണ് വിവരം. സ്വപ്നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ മാത്രമെ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുള്ളു. കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് കസ്റ്റംസ്.

സ്വര്‍ണക്കളളക്കടത്തില്‍ അറിവും പങ്കാളിത്തവുമുളള വമ്പന്‍ സ്രാവുകളുടെ പേരുകള്‍ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാര്‍മശം നടത്തിയതിന് പിന്നാലെയാണ് സരിത്തിന്റെയും സ്വപ്നയുടെയും രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലര്‍ക്ക് കൂടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നത്. ഇതിന് പിന്നാലെയുള്ള അഭിഭാഷകന്റെ പിന്മാറ്റം ഏറെ ട്വിസ്റ്റുണ്ടാക്കുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (55 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends