Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കണ്ണടച്ച് തുറക്കും മുമ്പ്... അമിത് ഷാ തമിഴ്‌നാട്ടില്‍ വന്ന് രജനി കാന്തിനെ കണ്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു; അധികാരം അല്ലെങ്കില്‍ ആത്മീയത എന്ന മുദ്രാവാക്യവുമായി രജനീകാന്ത് കളത്തിലിറങ്ങിയതോടെ ജനങ്ങള്‍ ആവേശത്തോടെ രജനിക്ക് പിന്നില്‍; തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ തുടരവെ എല്ലാവരും ഉറ്റുനോക്കുന്നത് രജനികാന്ത് എംജിആര്‍ ആകുമോയെന്ന്

04 DECEMBER 2020 08:12 AM IST
മലയാളി വാര്‍ത്ത

തമിഴര്‍ക്കും മലയാളികള്‍ക്കും ഏറെ ഇഷ്ടമുള്ള താരമാണ് എംജിആറും രജനീകാന്തും. എംജിആര്‍ തമിഴ് രാഷ്ട്രീയത്തെ മാറ്റിമറിച്ചു. തുടര്‍ന്ന് എജിആറിനെ പിന്തുടര്‍ന്ന് ജയലളിതയുമെത്തി. കരുണാനിധിക്കും ജയലളിതയ്ക്കും ശേഷം കലങ്ങിമറിയുന്ന തമിഴ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചാണ് രജനീകാന്തിന്റെ വരവ്. അമിത്ഷായുടെ തമിഴ്‌നാട്ടിലേക്കുള്ള വരവാണ് രജനീകാന്തിന്റെ പെട്ടന്നുള്ള രാഷ്ട്രീയ പ്രവേശനത്തിന് വഴിതെളിച്ചത്.

ഒന്നുകില്‍ അധികാരം അതിനായില്ലെങ്കില്‍ ആത്മീയത എന്ന തീരുമാനത്തിനൊടുവിലാണ് രജനികാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ രജനി തീയതി കുറിച്ചത്. മതേതര ആത്മീയ രാഷ്ട്രീയമാണ് തന്റേതെന്ന് ഇന്നലെയും രജനി ആവര്‍ത്തിച്ചു.

ജനങ്ങളുടെ വിജയമാണ്. തോറ്റാലും അതു തന്നെയാണ് എന്നായിരുന്നു സ്‌റ്റൈല്‍ മന്നന്റെ പഞ്ച് ഡയലോഗ്. സിനിമയില്‍ വെന്നിക്കൊടിമാത്രം കണ്ടുപരിചയിച്ച രജനി രാഷ്ട്രീയത്തിലെ തോല്‍വിയും അഭിമുഖീകരിക്കാന്‍ തയ്യാറായി എന്നതാണ് ഇത് നല്‍കുന്ന സൂചന.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച രജനിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് കൊവിഡായിരുന്നു. രണ്ടു മാസം മുമ്പ് മുന്‍തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറായി. അതോടെ ആരാധകരും അസ്വസ്ഥരായി. അവസരം മുതലാക്കി രജനിയെ ബി.ജെപിയിലെത്തിക്കാനും ശ്രമമുണ്ടായി. രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനാണ് രജനിയുടെ പുതിയ തീരുമാനത്തിന്റെ പ്രധാന പ്രേരണാശക്തി.രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന രജനി മക്കള്‍ മണ്‍ട്രത്തിന്റെ ജില്ലാഭാരവാഹികള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തന്റെ വിശ്വസ്തരുമായി രജനി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കോവിഡ് വ്യാപനം തമിഴ്‌നാട്ടില്‍ കുറഞ്ഞതും വാക്‌സിന്‍ എത്തുമെന്ന സൂചന ലഭിച്ചതും വൃക്ക രോഗിയായ രജനിക്ക് കൂടുതല്‍ ആത്മവിശ്വാസമേകി.ഡിസംബറിലെ ശേഷിക്കുന്ന ദിവസങ്ങള്‍ മക്കള്‍ മണ്‍ട്രങ്ങള്‍ ശക്തിപ്പെടുത്താനും പ്രമുഖരായ പലരേയും ഒപ്പം നിറുത്തുന്നതിനുമായിട്ടായിരിക്കും വിനിയോഗിക്കുക.

തമിഴ്‌നാടിന്റെ മുക്കിലും മൂലയിലും ആരാധകര്‍, ജയലളിതയ്ക്കും കരുണാനിധിക്കും ശേഷം താരമൂല്യമുള്ള നേതാവില്ല, ജനക്കൂട്ടത്തെ കൈയിലെടുക്കാനുള്ള കഴിവ് എന്നിവയാണ് രജനീകാന്തിന്റെ അനുകൂല ഘടകങ്ങള്‍.

ജന്മംകൊണ്ട് തമിഴനല്ല, വൃക്ക രോഗം കാരണം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാനാകില്ല, ബി.ജെ.പി വിരോധികകളുടെ സംശയം എന്നിവ പ്രതികൂല ഘടകങ്ങളാണ്.

പാര്‍ട്ടിയില്‍ അഴിമതിയുണ്ടെന്ന് തുറന്നുപറഞ്ഞ് പാര്‍ട്ടിവിട്ട കോണ്‍ഗ്രസ് നേതാവ് തമിഴരുവി മണിയനാണ് രജനിയുടെ വരവിലേക്ക് നയിച്ചത്. ഗാന്ധിമക്കള്‍ ഇയക്കം എന്ന സംഘടന രൂപീകരിച്ച് ഇതിന്റെ നേതൃത്വത്തിലേക്ക് രജനിയെ കൊണ്ടുവരാന്‍ ശ്രമിച്ചു. 2018 മേയില്‍ കോയമ്പത്തൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ രജനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പിന്നീട് രജനിയുടെ എല്ലാ തീരുമാനത്തിനും പിന്തുണ പ്രഖ്യാപിച്ചു. കോവിഡ് വന്നതോടെ എല്ലാം മാറി മറിഞ്ഞു. രാഷ്ട്രീയത്തില്‍ നിന്നും ഉള്‍വലിഞ്ഞ രജനി കാന്തിനെ പുറത്തേക്ക് കൊണ്ടുവന്നത് അമിത് ഷായാണ്. അടുത്തിടെ തമിഴ്‌നാട്ടിലെത്തിയ അമിത്ഷാ രജനി കാന്തുമായി കൂടിക്കാഴ്ച നടത്തിയതാണ് വഴിത്തിരിവായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (59 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends