Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അവിടത്തെ ശക്തി അപാരം... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണ് ശേഷമുള്ള ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം സമാധാനപരം; തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനവുമായി സര്‍ക്കാര്‍; 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ്

04 DECEMBER 2020 08:17 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നേരിട്ടതോടെ ഇപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണമായും അതില്‍ നിന്നും പിന്മാറുകയാണ്. യുവതികളെ തടയാന്‍ കര്‍മ്മസമിതി പ്രവര്‍ത്തകരോ കെ. സുരേന്ദ്രനോ ഒന്നും വേണ്ട. സര്‍ക്കാര്‍ തന്നെ അതിനുള്ള വഴി അടിച്ചിരിക്കുകയാണ്.

50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ്. ദര്‍ശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് 5ന് ആണ് പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങിയത്. ദര്‍ശനത്തിന് ബുക്ക് ചെയ്യാനുള്ള നിര്‍ദേശത്തിലാണ് നിലപാട് മാറ്റം വ്യക്തമാക്കുന്നത്.

സുപ്രീം കോടതി വിധിക്കു പിന്നാലെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് ആദ്യമായാണ് 50 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് ഔദ്യോഗികമായി പറയുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ദര്‍ശനം അനുവദിക്കില്ലെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. ഇന്നലെ മുതല്‍ ജനുവരി 19 വരെയുള്ള ദിവസങ്ങളില്‍ 44,000 പേര്‍ക്കായിരുന്നു ദര്‍ശനത്തിന് ബുക്ക് ചെയ്യാന്‍ അവസരം.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും അനുബന്ധ വിഷയങ്ങളും വിശദ പരിശോധനയ്ക്കായി വിശാല ബെഞ്ചിന് വിടാന്‍ കോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും കേരള സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം അറിയിച്ചിട്ടില്ല. കോടതി നിര്‍ദ്ദേശത്തിനു ശേഷം യുവതികളെ പോലീസ് തന്നെ തിരിച്ചയക്കുമെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിരുന്നില്ല. ഇതാദ്യമായാണ് യുവതീ പ്രവേശന വിലക്ക് പൊലീസിന്റെ ഔദ്യോഗിക നിര്‍ദ്ദേശത്തില്‍ ഇടം പിടിച്ചത്.

അതേസമയം ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കും. ഇന്ന് 12 മണി മുതലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കുക. ആയിരത്തില്‍ നിന്ന് രണ്ടായിരമാക്കിയാണ് തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തിയത്. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്.

മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ പ്രവേശിക്കാന്‍ കേരളത്തിലെ ചില യുവതികളായ ആക്റ്റിവിസ്റ്റുകള്‍ വിര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നത് ഏറെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഒരു സീറ്റില്‍ കൊണ്ടിത്തിച്ചത് ഈ ആക്ടിവിസ്റ്റുകളുടെ മല കയറ്റമാണ്. പരാജയമടഞ്ഞതോടെ പാര്‍ട്ടി വീടുകള്‍ കയറിയിറങ്ങി കാര്യങ്ങള്‍ വിശദീകരിച്ചു.

അന്ന് ശബരിമലയുടെ പേരില്‍ ജയിലില്‍ കിടന്ന കെ. സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനാണ്. രാഷ്ട്രീയ വിവാദത്തില്‍പ്പെട്ട് തിരിച്ചുവരാന്‍ പാടുപെടുന്ന സര്‍ക്കാര്‍ വീണ്ടും ഭക്തര്‍ക്ക് നേരെ തിരിഞ്ഞാല്‍ അത് വരുന്ന നിയമസഭയില്‍ വലിയ തിരിച്ചടിയാകും. ബിജെപിയും കോണ്‍ഗ്രസും വലിയ ആയുധമാക്കും. അതിനാലാണ് ഈ തീരുമാനമെന്നാണ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (55 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends