Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തിങ്കളാഴ്ചയറിയാം ശിവശങ്കറിന്റെ വിധി.... അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ അസുഖം അഭിനയിക്കുകയായിരുന്നുവെന്ന് കസ്റ്റംസ്! ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്ന ശിവശങ്കറിന്റെ രണ്ടു ഫോണുകൾ കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഭാര്യ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരാക്കി! മൊഴികൾ മാത്രം പോരാ, തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി..

04 DECEMBER 2020 08:16 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവങ്കറിനെതിരേ തെളിവുകൾ ഹാജരാക്കണമെന്ന് കസ്റ്റംസിനോട് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സാമ്പത്തിക കുറ്റകൃത്യകേസുകൾ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതിയുടെ നിർദേശം. വിധി പറയുന്നതിനായി തിങ്കളാഴ്ചയിലേക്ക് മാറ്റി. അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ അസുഖം അഭിനയിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അന്വേഷണസംഘം കോടതിയിൽ ആരോപിച്ചു.

സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർചെയ്ത കേസിലാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നൽകുന്നതിനെ കസ്റ്റംസ് എതിർത്തു. ഇതിനിടെയാണ് മൊഴികൾ മാത്രം പോരാ, തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. തെളിവുകൾ ഹാജരാക്കാമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്ന ശിവശങ്കറിന്റെ രണ്ടു ഫോണുകൾ കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഭാര്യ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരാക്കി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ശിവശങ്കർ അസുഖം അഭിനയിക്കുകയും ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിൽ ചികിത്സതേടുകയുമായിരുന്നെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു. സ്വർണക്കടത്ത് സംഘത്തിന് ശിവശങ്കറിന്റെ സഹായം മാത്രമല്ല ഉപദേശവും ലഭിച്ചിരുന്നുവെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

സ്വർണക്കളളക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത് കൊച്ചിയിലെ കോടതിയിൽ ഇന്നും തുടരും. ഇരുവരുടെയും മൊഴി ഗുരുതര സ്വഭാവമുളളതാണെന്നും പുറത്തുവന്നാൽ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാകുമെന്നും കസ്റ്റംസ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം ബുധനാഴ്ച വൈകിട്ടും പ്രാഥമിക മൊഴിയെടുത്തിരുന്നു. രഹസ്യമൊഴി നൽകണമെന്ന പ്രതികളുടെ അഭ്യർത്ഥനയെ തുടർന്നാണ് കോടതി നടപടി. നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പ്രതികൾ. സ്വർണക്കടത്തിൽ അറിവും പങ്കാളിത്തവുമുളള വമ്പൻ സ്രാവുകളുടെ പേരുകൾ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാർമശം നടത്തിയതിന് പിന്നാലെയാണ് സരിത്തിന്റെയും സ്വപ്‌നയുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയത്.

അതേസമയം സ്വർണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ ചോർന്നത്തിലെ അന്വേഷണത്തെ ചൊല്ലി പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം രൂക്ഷമാകുകയാണ് . അന്വേഷണത്തിനുള്ള അനുമതി ആര് തേടും എന്നതിനെ ചൊല്ലിയാണ് തർക്കം. മൊഴി ചോർന്നത്തിൽ കേസെടുക്കാവില്ലെന്ന നിലപാടിലാണ് ഇപ്പോഴും പൊലീസ്. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കമെന്ന് വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവനന്തോടെയാണ് ജയിൽ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്. സ്വപ്ന കോഫേപോസ തടവുകാരിയായ അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോഴാണ് ശബ്ദരേഖ പുറത്ത് വന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽവകുപ്പ് ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന് നിലപാടെടുത്തു. പക്ഷെ ശബ്ദരേഖ ചോർന്നത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കണമെന്നായിരുന്നു ജയിൽവകുപ്പിൻ്റെ ആവശ്യം.

അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന തീയതി എൻഫോഴ്സ്മെന്‍റ് ഉടൻ തീരുമാനിക്കുമെന്നാണ് വിവരം. ഇന്ന് ചോദ്യം ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. ഇതിനുശേഷമാണ് സി എം രവീന്ദ്രന്‍റെ ആസ്തി വകകൾ തേടി ഇ ഡി അന്വേഷണം തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (54 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends