Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എല്ലാം സ്വപ്നം പോലെ... തമിഴകത്ത് വന്‍ ചലനം ഉണ്ടാക്കി രജനീകാന്ത് എത്തുമ്പോള്‍ എല്ലായിടത്തും ചര്‍ച്ചകള്‍ സജീവം; സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വിജയിച്ചവരും വീണവരും മനസില്‍ ഓടിയെത്തുന്നു

04 DECEMBER 2020 10:59 AM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ താരം രജനീകാന്തിന്റെ പ്രഖ്യാപനത്തോടെ തമിഴ് രാഷ്ട്രീയം അപ്പാടെ മാറുകയാണ്. ഭരണത്തിലും രാഷ്ട്രീയത്തിലും മാറ്റമുണ്ടാകുമെന്നാണ് ഇതിനെപ്പറ്റി രജനീകാന്ത് തന്നെ പറയുന്നത്. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല. തമിഴകത്തിന്റെ തലവര മാറ്റിയെഴുതാന്‍ സമയമായി എന്നാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ തീരുമാനം പ്രഖ്യാപിച്ചുള്ള രജനീകാന്തിന്റെ വാക്കുകള്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് 3 വര്‍ഷത്തിനു ശേഷമാണു രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങുന്നത്. ഏപ്രില്‍ മേയ് മാസത്തിലാണു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

എംജിആര്‍ ഭരണമാണ് രജനിയുടെ വാഗ്ദാനം. രാഷ്ട്രീയത്തിലേക്കുള്ള വഴിയും അതേ മാതൃകയില്‍ തന്നെ. ആരാധക കൂട്ടായ്മയെ രാഷ്ട്രീയ യൂണിറ്റുകളാക്കി മാറ്റിയാണു എംജിആര്‍ അണ്ണാ ഡിഎംകെ കെട്ടിപ്പടുത്തത്.

രജനിയുടെ പാര്‍ട്ടി വരുമെന്ന് ഉറപ്പായതോടെ സിനിമയില്‍ നിന്നും വന്ന് പോയവരുടെ ചിത്രങ്ങളും ചര്‍ച്ചയാകുന്നു. എന്‍ടിആര്‍, എംജിആര്‍ തുടങ്ങി അവസാനം കമലഹാസന്‍ വരെയുണ്ട്. ചിലരെ ജനങ്ങള്‍ ഏറ്റെടുത്തെങ്കിലും ചിലര്‍ക്ക് ഒരു ചെറു ചലനം പോലും ഉണ്ടാക്കാനായില്ല എന്നതും ഓര്‍ക്കണം.

എന്‍ടിആര്‍

തെലുങ്കു സിനിമയിലെ സൂപ്പര്‍താരം എന്‍. ടി. രാമറാവു 1982 മാര്‍ച്ചില്‍ 'തെലുങ്കുദേശം പാര്‍ട്ടി' രൂപികരിച്ചു. 9 മാസത്തിനകം അവിഭക്ത ആന്ധ്രപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തില്‍ തെലുങ്കുദേശം പാര്‍ട്ടി വന്‍വിജയം നേടി, എന്‍ടിആര്‍ മുഖ്യമന്ത്രിയായി.

എംജിആര്‍

തമിഴ് സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ എംജി രാമചന്ദ്രന്‍ എന്ന എംജിആര്‍ 1972ല്‍ ഡിഎംകെ വിട്ട് അണ്ണാ ഡിഎംകെ രൂപീകരിച്ചു. 1977ലെ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വന്‍വിജയം നേടി എംജിആര്‍ മുഖ്യമന്ത്രിയായി.

ശിവാജി ഗണേശന്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്,1988ല്‍ തമിഴ് സിനിമാതാരം ശിവാജി ഗണേശന്‍ തമിഴക മുന്നേറ്റ മുന്നണി രൂപീകരിച്ചു. എന്നാല്‍ അദ്ദേഹം ഉള്‍പ്പെടെ മുന്നണിയുടെ 47 സ്ഥാനാര്‍ഥികളും നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 1989ല്‍ ജനതാദളില്‍ ലയിച്ചു.

വിജയകാന്ത്

തമിഴ് താരം വിജയകാന്ത് 2005 സെപ്റ്റംബറില്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) രൂപീകരിച്ചു. 2006ല്‍ എല്ലാ നിയമസഭാ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും വിജയകാന്ത് മാത്രമാണു വിജയിച്ചത്.

ചിരഞ്ജീവി

തെലുങ്കു സൂപ്പര്‍താരം ചിരഞ്ജീവി 2008 ഓഗസ്റ്റില്‍ 'പ്രജാരാജ്യം' രൂപീകരിച്ചു. 2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും 294 അംഗ ആന്ധ്ര നിയമസഭയില്‍ 18 സീറ്റ് മാത്രം നേടി. 40 ലോക്‌സഭാ സീറ്റില്‍ മത്സരിച്ചെങ്കിലും വിജയം ഒന്നിലൊതുങ്ങി. 2011 ഓഗസ്റ്റില്‍ കോണ്‍ഗ്രസില്‍ ലയിച്ചു.

ശരത്കുമാര്‍, കാര്‍ത്തിക്

ശരത്കുമാറിന്റെ നേതൃത്വത്തില്‍ 2007ല്‍ രൂപീകരിച്ച അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷി, നടന്‍ കാര്‍ത്തിക് 2009ല്‍ പ്രഖ്യാപിച്ച 'നാടാളും മക്കള്‍ കക്ഷി' തുടങ്ങിയവയ്‌ക്കൊന്നും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാനായില്ല.

കമല്‍ഹാസന്‍

2018 ഫെബ്രുവരിയില്‍ കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം. ഒരു വര്‍ഷത്തിനുശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി.ഒരു സീറ്റിലും ജയിച്ചില്ല 22 നിയസഭാ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ചലനമുണ്ടായില്ല.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends