ചാലക്കുടിപ്പുഴയുടെ പാലത്തില്‍ നിന്നും കണ്ടെയ്നര്‍ ലോറി പുഴയിലേക്ക് മറിഞ്ഞു....ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ദുതകരമായി
ചാലക്കുടിപ്പുഴയുടെ പാലത്തില്‍ നിന്നും കണ്ടെയ്നര്‍ ലോറി പുഴയിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു. പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ലോറി കുത്തനെ പുഴയിലേക്ക് മറിയുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് ഉച്ചക്ക് 3.30-ഓടെ അപകടത്തില്‍പ്പെട്ടത്. പഴയ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ഇരു പാലങ്ങള്‍ക്കും ഇടയിലുള്ള ഭാഗത്തേക്ക് ലോറി നിയന്ത്രം വിട്ട് കുത്തനെ മറിയുകയായിരുന്നു.
ഡ്രൈവര്‍ സാഹിലും ക്ലീനര്‍ ഇക്ബാലുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇരുവരും പുഴയിലേക്ക് ചാടി. പുഴയില്‍ തങ്ങി കിടന്നിരുന്ന മുളങ്കൂട്ടത്തിനിടയില്‍ കയറിയിരുന്ന ഇവരെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാഗാലാന്റ് രജിസ്ട്രേഷനിലുള്ള ലോറിയില്‍ ലോഡ് ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് ഇരു പാലങ്ങളിലും ഒരു മണിക്കൂറില്‍ അധികം ഗതാഗതം തടസ്സപ്പെട്ടു.
"
https://www.facebook.com/Malayalivartha