Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

സി ബി ഐയെ തടയാൻ കോടികൾ ... വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് എ കെ ജി സെന്ററിൽ അടിക്കുന്നു കോടികൾ കോടതിയിൽ തുലച്ച സർക്കാർ

04 DECEMBER 2020 09:20 AM IST
മലയാളി വാര്‍ത്ത

നമ്മുടെ നികുതിപ്പണം കോടികളാണ് സർക്കാർ വാരിയെറിഞ്ഞ് കളിക്കുന്നത് 'ഈ ഭരണത്തിൻ്റെ തുടക്കകാലം മുതൽ തുടങ്ങിയതാണ് ജനങ്ങളുടെ നികുതിപ്പണം കൈയ്യിട്ട് വരാൻ. കോടികൾ മുടക്കി സെൻകുമാറിനെ തടയാൻ നോക്കി.ഒടുവിൽ അവസാന കാലത്തും സമാനമായ പ്രഹരം സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു.രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ രണ്ട് യുവാക്കൾ പെരിയയിൽ കൊല ചെയ്യപ്പെട്ട കേസിൻ്റെ അന്വേഷണം സുപ്രീം കോടതി സിബിഐക്ക് വിട്ടത് നിർണായകമായ ഒരു വഴിത്തിരിവാണ്.ഒരു സിറ്റിങ്ങിന് 25 ലക്ഷം വരെ വാങ്ങുന്ന അഭിഭാഷകരെയാണ് സർക്കാർ ഡൽഹിയിൽ നിന്നും ഇറക്കിയത്.

രാഷ്ട്രിയ താൽപര്യം മാത്രമുള്ള കേസിൽ പണം കൊണ്ടു പരമാവധി കളിച്ചെങ്കിലും വിധി സർക്കാരിന് അനുകൂലമായില്ല. കുറ്റവാളികളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ സി പി എം നേതൃത്വം തീരുമാനിച്ചതോടെ കേസ് വാദിക്കാൻ സുപ്രീം കോടതിയിൽ നിന്ന് അഭിഭാഷകരെ ഇറക്കിയ വകയിൽ ഒന്നരക്കോടിയോളം രൂപയാണ് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് സർക്കാർ ചെലവഴിച്ചത്.സർക്കാർ ശമ്പളം നൽകുന്ന 139 അഭിഭാഷകർ ഹൈക്കോടതിയിൽ ഉള്ളപ്പോഴാണ് കേസ് വാദിക്കാൻ ആളെ ഡൽഹിയിൽ നിന്ന് ഇറക്കിയത്.പെരിയ കേസിൽ CPM ആരെയാണ് ഭയക്കുന്നത്? ഇപ്പോൾ cpm-ന് ഭയം ഉള്ളത് CBI യെ മാത്രമാണോ?സർക്കാർ ചോദിച്ചു വാങ്ങിയ വ്യവഹാര പരാജയങ്ങളിൽ ഇത് അവസാന ത്തേത് ആകണമെന്നില്ല. പെരിയ കേസിൽ CBlഅന്വേഷണത്തെ സർക്കാർ നിശിതമായി എതിർക്കാൻ കാരണം രാഷ്ട്രീയം തന്നെയാണെന്ന് ഏവർക്കും അറിയാം. ഏതു കൊലപാതക കേസുകളിലും സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണത്തിനു വേണ്ടിയാകും എപ്പോഴും മുറവിളി ഉയരുന്നത്.

രാജ്യത്തെ ഏറ്റവും പ്രമുഖ മായ അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് വേണ്ടിയാകും എപ്പോഴും ഏറെ ആവശ്യക്കാർ എന്നാൽ സി ബി ഐ അന്വേഷണം വേണ്ടതില്ല എന്ന വാദവുമായി പരമോന്നത കോടതി വരെ നീണ്ട കേസ് നടത്തിപ്പിന് ഒരു സംസ്ഥാനം ഒരുങ്ങിയത് അപൂർവ സംഭവം തന്നെയാണ്. ഇതിലൂടെ സർക്കാരിന് നിയമോപദേശം കൊടുക്കുന്നവരുടെ പാപ്പരത്തം ഒരിക്കൽക്കൂടി പൊതുജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടി എന്നതിനപ്പുറം മറ്റൊരു നേട്ടവും സർക്കാരിനു ലഭിച്ചിട്ടുമില്ല. രാഷ്ട്രീയ മാനങ്ങളേറെയുള്ള പെരിയ കേസിൽ ഇനി സ്വതന്ത്രമായ അന്വേഷണം നടക്കുമ്പോൾ പുറത്തു വരാതിരിക്കുന്ന പലതും വെളിപ്പെടുമെന്ന് പ്രതീക്ഷിക്കാം

സിബിഐ വേണ്ടെന്ന കർക്കശ നിലപാട് സ്വീകരിച്ചതിലൂടെ എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന പ്രതീതിയും ജനങ്ങൾക്ക് ഉണ്ടായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സാരമായ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം CBl-ലേക്ക് വന്നത്. കേസ് രേഖകൾ കൊടുക്കാതെ പോലീസ് CBlയെവട്ടംകറക്കി. എന്തിനും ഏതിനും മടിയിൽ കനമില്ലാത്തവൻ എന്നു പറഞ്ഞ് വരുന്ന സർക്കാരിന് ഇക്കാര്യത്തിൽ കനമുള്ളത് കൊണ്ടല്ലേ ഭയക്കുന്നത്? ലോക്കൽ പോലീസിന് അന്വേഷിക്കാൻ കഴിയുന്ന ഒരു കേസ് സിബിഐക്കു നൽകേണ്ടതുണ്ടോ എന്ന മറുവാദമുയർത്തിയാണ് സർക്കാർ പ്രതിരോധിക്കാൻ നോക്കിയത്.

ആ അമിതാവേശം ഒട്ടേറെ സംശയങ്ങളിലാണ് ചെന്ന് എത്തുന്നത്. സി ബി ഐ യെ മാറ്റി നിർത്താൻ സർക്കാർ പണം മുടക്കുന്നതിനെ മും മാർച്ച് 3ന് നിയമസഭയിൽ പ്രതിപക്ഷം വിമർശിച്ചപ്പോൾ മുഖ്യമന്ത്രി നടത്തിയ പ്രതികരണം - പെരിയ കേസിൽ ആവശ്യമെങ്കിൽ അഭിഭാഷകർക്ക് ഇനിയും സർക്കാർ പണം നൽകും.സർക്കാരിനു വേണ്ടി വക്കീലിനെ കൊണ്ടു വരുമ്പോൾ ആ കാശ് ഏ കെ ജി സെൻ്ററിൽ നിന്നല്ല കൊടുക്കൂ.ഏ കെ ജി സെൻ്ററിൽ നിന്നു പണം കൊടുക്കേണ്ട കേസുകളിൽ മുൻപ് കൊടുത്തിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (2 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (2 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (2 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (2 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (3 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (3 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (3 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (3 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (3 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (4 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (5 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (5 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (6 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (6 hours ago)

Malayali Vartha Recommends