Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി ഇ ഡി ;ആവശ്യം പരിഗണിക്കാതെ രജിസ്‌ട്രേഷന്‍ വകുപ്പ്

04 DECEMBER 2020 10:53 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച കത്ത് തത്കാലം വെളിച്ചം കാണില്ല.

എന്നാല്‍ രവീന്ദ്രന്റെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സ്വത്ത് വകകളുടെ വിശദാംശങ്ങള്‍ ഇ.ഡി. അനൗദ്യോഗികമായി ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയില്ലെന്ന് ഇ. ഡിക്ക് അറിയാമായിരുന്നു.

രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ തെരഞ്ഞടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ തത്കാലം ആവശ്യം പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനവും കണക്കിലെടുക്കും. ഇ ഡി ചോദിക്കുന്ന വിവരങ്ങള്‍ ഉടന്‍ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ ഇതായിരുന്നില്ല നിലപാട്. ബിനീഷ് കോടിയേരിയെ പോലെയല്ല സി.എം. രവീന്ദ്രന്‍. അദ്ദേഹത്തിന് രജിസ്‌ട്രേഷന്‍ വകുപ്പില്‍ വലിയ സ്വാധീനമാണുള്ളത്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ളയാളാണ് രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍. രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡുകള്‍ക്കു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി.

അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് സി.എം. രവീന്ദ്രന്റെ സ്വത്തുവിവരം തേടുന്നതെന്നാണ് സൂചന. ഇ.ഡിയുടെ കത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് അതത് ജില്ലാ രജിസട്രേഷന്‍ വിഭാഗങ്ങള്‍ക്ക് അയച്ചുകൊടുക്കും. അവിടെനിന്ന് വിവരങ്ങള്‍ ക്രോഡീകരിച്ച് ഇ.ഡിക്ക് നല്‍കാനാണ് തീരുമാനം. ഏതായാലും ഇത് മാസങ്ങള്‍ പിടിക്കും.നേരത്തെ സി.എം. രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആദ്യത്തെ തവണ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നും രണ്ടാമത്തെ തവണ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നും ആശുപത്രിയിലായ സാഹചര്യത്തില്‍ അദ്ദേഹം ഇ.ഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. ഇതിനിടയില്‍ തന്നെയാണ് ഇ ഡി രവീന്ദ്രന്റെ വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.

പിന്നീട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടില്ല. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിശദമായ അന്വേഷണത്തിനും തെളിവുകള്‍ ശേഖരിച്ചതിനും ശേഷമായിരിക്കും ഇനി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുക. ഊരാളുങ്കലില്‍ വലിയ നിക്ഷേപമാണ് രവിന്ദ്രനുള്ളത്.ഇതിന്റെ വിശദാംശങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വന്‍ രഹസ്യങ്ങള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ രവീന്ദ്രനാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കുടുംബപരമായ കാര്യങ്ങളും രവീന്ദ്രന്‍ കൈകാര്യം ചെയ്യാറാണ്. സി.എം രവീന്ദ്രന്റെ രോഗവിവരം കൃത്യമായി മനസിലാക്കാന്‍ ഇ ഡി തിരുവനന്തപുരത്തെ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാനും ഇ ഡി തീരുമാനിച്ചതോടെയാണ് രവീന്ദ്രന്റെ കേവിഡാനന്തര രോഗങ്ങള്‍ മാറിയത് .

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനോട് രവീന്ദ്രന്റെ ചികിത്സാ റെക്കോര്‍ഡുകള്‍ കൈമാറാന്‍ ഇ ഡി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. രവീന്ദ്രന്‍ രോഗ ബാധിതനായതോടെ ഇ ഡിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു. അങ്ങനെയാണ് ഇ ഡി രവീന്ദ്രന്റെ വിശദാംശങ്ങള്‍ തേടാന്‍ തീരുമാനിച്ചത്. അത് ഏറെക്കുറെ വിജയിച്ചു. ശിവശങ്കരന്‍ പിടിയിലായതോടെ സി. എം. രവീന്ദ്രന്റെ നീക്കങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. രവീന്ദ്രന്റെ ഫോണ്‍ സംഭാഷണങ്ങളും കൂടികാഴ്ചകളും ഇ.ഡി. നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ നാലരവര്‍ഷക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും ശിവശങ്കറും. സി.എം രവീന്ദ്രനെ ദേശീയ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ പല രഹസ്യങ്ങളും പുറത്താകും. അത് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. രവീന്ദ്രന്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. ശിവശങ്കരന് വേണ്ടി രവീന്ദ്രന്‍ അഴിമതി നടത്തിയതായി ഇ ഡി വിശ്വസിക്കുന്നില്ല. ശിവശങ്കരനെ തിരിച്ചു മറിച്ചും ചോദ്യം ചെയ്‌തെങ്കിലും രഹസ്യങ്ങളെല്ലാം ഇപ്പോഴും അറയില്‍ തന്നെയാണ്. അങ്ങനെയാണ് രവീന്ദ്രനെ കൈകാര്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (57 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends