Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വലവിരിച്ച് ഇ ഡി... മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ നിരവധി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇ ഡിയുടെ അന്വേഷണ വലയിലെന്ന് സൂചന

04 DECEMBER 2020 11:44 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ നിരവധി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇ ഡിയുടെ അന്വേഷണ വലയിലെന്ന് സൂചന.സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിരല്‍ ചൂണ്ടുന്ന ചില ഘടകങ്ങള്‍ ഉണ്ടെന്നാണ് സൂചന .

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ, അടുത്തദിവസം കണ്ടെടുത്ത രണ്ട് ഫോണുകളില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ ഇടപാടുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡി ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു എന്നും ചില സൂചനകള്‍ പുറത്തു വരുന്നു .സിഎം. രവിന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പകുതിയിലധികം ജീവനക്കാരെ നിരീക്ഷണത്തിലാക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍ .ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അന്വേഷണ പരിധിയിലേക്ക് വരികയാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സ്വത്ത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം തിരിയുന്നതിന്റെ ചില സൂചനകള്‍ പ്രതിഫലിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സത്യം പറയുന്നില്ലെന്ന് കസ്റ്റംസ് പറയുന്നുണ്ട്. . മിക്ക ചോദ്യങ്ങള്‍ക്കും തുടര്‍ച്ചയായി നുണ പറയുകയാണ് ശിവശങ്കര്‍. തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. എന്നാല്‍ ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. ശിവശങ്കറിന്റെ ഭാര്യയില്‍ നിന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഫോണ്‍ വാങ്ങിയത്. ഇതിനു വേണ്ടി യാതൊരു സമ്മര്‍ദ്ദവും ചെലുത്തേണ്ടി വന്നില്ല. ശിവശങ്കറിന്റെ ഫോണുകളെല്ലാം വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ എടുത്തു നല്‍കുകയായിരുന്നു എന്നാണ് വിവരം.

ശിവശങ്കറിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കാനുള്ള തീരുമാനം കസ്റ്റംസ് എടുത്തിട്ടുണ്ട്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് വാദിക്കുന്നതിനിടയിലാണ് ഇതിന്റെ സൂചനകള്‍ നല്‍കിയത്. കള്ളക്കടത്ത് കേസില്‍ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നും അന്ന് അസുഖം അഭിനയിച്ച്, ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ശിവശങ്കറിന്റെ ആശുപത്രി വാസത്തിന് പിന്നില്‍ ഭാര്യയുടെ സ്വാധീനമുണ്ടായിരുന്നില്ല.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ സ്വപ്നയുടെയും സരിതിന്റെയും രഹസ്യമൊഴിയെടുക്കല്‍ കോടതിയില്‍ നടന്നു. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ബുധനാഴ്ച വൈകിട്ടും പ്രാഥമിക മൊഴിയെടുത്തിരുന്നു. രഹസ്യമൊഴി നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോടതി നടപടി. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പ്രതികള്‍. ഇതില്‍ പൊട്ടുന്ന എത്ര അമിട്ടുണ്ടെന്ന് വരും ദിവസങ്ങളിലറിയാം.

ഈ സാഹചര്യത്തിലാണ് കോടതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കസ്റ്റംസ് രംഗത്തെത്തുന്നത്. ശിവശങ്കറിന്റെ മൂന്ന് ഫോണുകളും ഇപ്പോള്‍ കസ്റ്റഡിയിലുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഫോണുകള്‍ കിട്ടിയതോടെ തെളിവുകളിലേക്ക് നേരിട്ട് കടക്കാം എന്നാണ് കസ്റ്റംസ് കരുതുന്നത്.

സ്വര്‍ണക്കളളക്കടത്തില്‍ അറിവും പങ്കാളിത്തവുമുളള വമ്പന്‍ സ്രാവുകളുടെ പേരുകള്‍ കണ്ട് കോടതി ഞെട്ടിയെന്നാണ് വിവരം. കൊച്ചിയിലെ കസ്റ്റംസ് കോടതി പരാര്‍മശം നടത്തിയതിന് പിന്നാലെയാണ് സരിത്തിന്റെയും സ്വപ്നയുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയത്. പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലര്‍ക്ക് കൂടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് കോടതി മുമ്പാകെ രഹസ്യമൊഴി എടുത്തത് എന്നതും പ്രസക്തമാണ്.

എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും തീരുമാനിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് ഉന്നതരുടെ പങ്കാളിത്തമടക്കം സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയില്‍ ഉണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends