തിരുവനന്തപുരത്ത് ജവഹര്‍ ബാലഭവനില്‍ സീ-ഹാക്ക് വിമാനം നവീകരിച്ച് നാവികദിനമായ ഇന്ന് വീണ്ടും കാഴ്ചയ്ക്കായി തുറന്ന് കൊടുക്കും
തിരുവനന്തപുരത്ത് ജവഹര്‍ ബാലഭവനില്‍ സീ-ഹാക്ക് വിമാനം നവീകരിച്ച് നാവികദിനമായ ഇന്ന് വീണ്ടും കാഴ്ചയ്ക്കായി തുറന്ന് കൊടുക്കും.1971-ഡിസംബര്‍ 4-ന് നടന്ന ഇന്ത്യാ-പാകിസ്ഥാന് യുദ്ധത്തില്‍ ഐ.എന്‍.എസ് വിക്രാന്തില്‍ നിന്നും പ്രവര്‍ത്തിച്ച സീ-ഹാക്ക് അന്ന് പശ്ചിമ പാകിസ്ഥാന് ഭാഗമായിരുന്ന ചിറ്റഗോങ്ങില്‍ ബോംബ് വര്‍ഷിച്ചു.
ആ സമയത്ത് പാകിസ്ഥാന്റ നാവികശക്തി ചിറ്റഗോങ്ങിനെ കേന്ദ്രീകരിച്ചായിരുന്നു. ജവഹര്‍ ബാലഭവനില്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ എയര്‍ക്രാഫ്റ്റ് മോഡലാണ്. ആദ്യത്തെത് 1971-ല്‍ സ്ഥാപിച്ച ആംബിബിയന് എയര്‍ക്രാഫ്റ്റ് 1980-ല്‍ പിന്‍വലിച്ചു.
സീ-ഹാക്ക് എയര്‍ക്രാഫ്റ്റിനെ ഏക പൈലറ്റാണ് പറപ്പിച്ചിരുന്നത്. 4000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന എയര്‍ക്രാഫ്റ്റില്‍ 1000 പൗണ്ട് ഭാരമുള്ള റോക്കറ്റും ബോബും വഹിക്കാന്‍ കഴിയും.
"
https://www.facebook.com/Malayalivartha