Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇനി വലിയ കളികളിലേക്ക്... സ്വപ്നയും കൂട്ടരും റിവേഴ്‌സ് ഹവാലയും നടത്തിയിരുന്നതായി കണ്ടെത്തല്‍; നൂറു കോടിയിലേറെ രൂപ യു.എ.ഇയിലേക്ക് കടത്തിയെന്ന് കസ്റ്റംസ്; ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ്റംസിനും മജിസ്‌ട്രേട്ടിനും രഹസ്യ മൊഴിയായി നല്‍കി; ഇവരുടെ ഇടപാടുകള്‍ അന്വേഷിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

05 DECEMBER 2020 08:03 AM IST
മലയാളി വാര്‍ത്ത

കേരളത്തേയും ദുബായേയും ഒരുപോലെ ഞെട്ടിപ്പിക്കുന്നതാണ് സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിനും മജിസ്‌ട്രേട്ടിനും നല്‍കിയ രഹസ്യ മൊഴി. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ നിരവധി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വമ്പന്‍മാര്‍ നേതൃത്വം നല്‍കിയ റിവേഴ്‌സ് ഹവാല ഇടപാടും നടന്നിട്ടുണ്ട്. കേരളത്തിലും യുഎഇയിലുമുള്ള സകലരേയും പൊക്കാനുറച്ചിരിക്കുകയാണ് അന്വേഷണ സംഘം.

അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലേറെ രൂപ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ യു.എ.ഇയിലേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. റിവേഴ്‌സ് ഹവാല എന്ന ഈ ഇടപാടിന് കോണ്‍സല്‍ ജനറല്‍ അടക്കമുള്ളവരുടെ ഒത്താശയോടെ, ചുക്കാന്‍പിടിച്ചത് സ്വപ്നയും സന്ദീപുമാണ്.

ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ്റംസിനും മജിസ്‌ട്രേട്ടിനും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ട്. വിദേശികളെ ഉപയോഗിച്ചും റിവേഴ്‌സ് ഹവാലയിടപാട് നടത്തിയതായാണ് വിവരം. മൊഴിയില്‍ പറയുന്നവരെ കസ്റ്റംസ് നിരീക്ഷിച്ചു തുടങ്ങി. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷിക്കും.

അതേസമയം, യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷ്, ഡ്രൈവര്‍ സിദ്ദിഖ് എന്നിവരെ തിരുവനന്തപുരത്തു നിന്ന് കസ്റ്റംസ് വാഹനത്തില്‍ കൂട്ടികൊണ്ടുവന്ന് കൊച്ചിയില്‍ ചോദ്യംചെയ്തു. ശിവശങ്കര്‍, സ്വപ്‌ന, സരിത്ത് എന്നിവര്‍ക്കൊപ്പം ഇരുത്തി ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ കരാറുകാരനായ യുണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനെയും ചോദ്യംചെയ്തു. ലൈഫ് മിഷനിലെ കോഴപ്പണം 1.90 ലക്ഷം ഡോളറാക്കി അതായത് 1.40 കോടി രൂപ വിദേശത്തേക്ക് കടത്തിയതിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രമുഖര്‍ ഉള്‍പ്പെട്ട ഹവാലയിടപാടിന്റെ ചുരുളഴിഞ്ഞത്. ഈ ഇടപാടുകളില്‍ ഉപകരണങ്ങള്‍ മാത്രമായിരുന്ന സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് ശ്രമിക്കുന്നുണ്ട്. കസ്റ്റംസ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച മൊഴിയില്‍ ഉന്നതരുടെ പേരുകളുള്ളതായി നിരീക്ഷിച്ച കോടതി, അന്വേഷണം കോടതിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.

കൂടുതല്‍ വിദേശികളും പ്രതിയാകാനിടയുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിലെ രേഖകള്‍ ഉപയോഗിച്ചും ശിവശങ്കറുമൊത്ത് നടത്തിയ ആറ് വിദേശയാത്ര മറയാക്കിയും സ്വപ്ന നിയമവിരുദ്ധമായി ഡോളര്‍ കടത്തിയെന്നാണ് സംശയിക്കുന്നത്. ജൂണില്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ വിദേശികളെ ദുബായിലെത്തിക്കുന്നതിന് അഞ്ച് ടിക്കറ്റെടുക്കാന്‍ ശിവശങ്കര്‍ ഇടപെട്ടിരുന്നു. ഇവരുടെ ബാഗുകളിലും വിദേശ കറന്‍സി കടത്തിയെന്നാണ് കണ്ടെത്തല്‍. വമ്പന്‍ സ്രാവുകള്‍ വമ്പന്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയില്‍ മന്ത്രി കുടുംബാഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന.

ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന്‍, പൊലീസിലെ ഉന്നതന്‍, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടന്‍, പ്രവാസി ക്ഷേമത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയുടെ ഉന്നതന്‍, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാര്‍ എന്നിവരുടെ പേരുകളുണ്ടെന്നാണ് വിവരം.

വിദേശത്തുനിന്ന് പണം അനധികൃത മാര്‍ഗങ്ങളിലൂടെ നാട്ടിലെത്തിക്കുന്നതാണ് ഹവാല. റിവേഴ്‌സ് ഹവാലയില്‍ പണത്തിന്റെ തിരിച്ചുപോക്കാണ്. നാട്ടില്‍ ക്രമവിരുദ്ധമായി സമ്പാദിക്കുന്ന പണം വിദേശത്തെത്തിക്കും. വമ്പന്മാരുടെ അനധികൃത സമ്പാദ്യങ്ങള്‍ക്കു പുറമെ സ്വര്‍ണക്കടത്തിലൂടെ നേടിയ പണവും റിവേഴ്‌സ് ഹവാലയാക്കും. ഇതുപയോഗിച്ച് വീണ്ടും സ്വര്‍ണംവാങ്ങി കള്ളക്കടത്ത് നടത്തുകയാണ് പതിവ്. ഇങ്ങനെയുള്ള വമ്പന്‍ ഇടപാടാണ് വെളിച്ചത്താകാന്‍ പോകുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends